തിരുവനന്തപുരം: മുഴപ്പിലങ്ങാട് ബീച്ച് ടൂറിസത്തിന്റെ ആദ്യഘട്ടം ഇന്ന് (ഞായര്‍) മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. പത്ത് മണിയോടെയാണ് ഉദ്ഘാടനം.
ബീച്ച് ടൂറിസത്തിന്റെ വികസനം കേരളത്തില്‍
‘തുടരും’ എന്ന് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.
ഏഷ്യയിലെ തന്നെ പ്രധാനപ്പെട്ട ഡ്രൈവ് ഇന്‍ ബീച്ചായ മുഴപ്പിലങ്ങാട് ബീച്ചിനെ ലോകനിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി, കിഫ്ബി പദ്ധതിയില്‍ നിന്നും 80 കോടിയോളം രൂപ ചെലവഴിച്ചുള്ള ബീച്ച് നവീകരണ പ്രവര്‍ത്തനത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയായിരിക്കുകയാണെന്നും മന്ത്രി അറിയിച്ചു.
ബീച്ച് ടൂറിസത്തില്‍ കേരളത്തിന്റെ സാധ്യതകളെ പരമാവധി ഉപയോഗപ്പെടുത്താന്‍ തീരുമാനിച്ചുകൊണ്ട് നിരവധി പദ്ധതികള്‍ നടപ്പിലാക്കി വരികയാണെന്നും മന്ത്രി പറഞ്ഞു. അതില്‍ ഏറ്റവും പ്രധാനപ്പെട്ട പദ്ധതിയാണ് മുഴപ്പിലങ്ങാട് ബീച്ച് വികസനമെന്നും പി.എ. മുഹമ്മദ് റിയാസ് ചൂണ്ടിക്കാട്ടി.
ബീച്ച് ടൂറിസത്തിന്റെ വികസനം സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണെന്നും മന്ത്രി പറഞ്ഞു.
മുഴപ്പിലങ്ങാട് ബീച്ചിന്റെ സൗന്ദര്യം ഇതിനകം സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. നടപ്പാത, കളിസ്ഥലങ്ങള്‍ ഇരിപ്പിടങ്ങള്‍, പുല്‍മൈതാനങ്ങള്‍, ടോയ്‌ലെറ്റുകള്‍, തുടങ്ങിയ സൗകര്യങ്ങളോട് കൂടിയാണ് മുഴപ്പിലങ്ങാട് ബീച്ചിന്റെ വികസനം സാധ്യമാക്കിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ബീച്ച് ടൂറിസത്തിന്റെ ഉദ്ഘാടനച്ചടങ്ങിലേക്കും മുഴപ്പിലങ്ങാട് ബീച്ചിലേക്കും മന്ത്രി വിനോദ സഞ്ചാരികളെ സ്വാഗതം ചെയ്യുകയും ചെയ്തു. സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച പോസ്റ്റുകളിലൂടെയാണ് മന്ത്രി വിനോദ സഞ്ചാരികളെ മുഴപ്പിലങ്ങാട് ബീച്ചിലേക്ക് സ്വാഗതം ചെയ്തത്.
Content Highlight: Chief Minister to inaugurate first phase of Muzhappilangad beach tourism; Muhammad Riyas welcomes tourists