| Thursday, 17th May 2018, 10:55 am

വിധാന്‍ സൗധയിലെത്തിയ യെദ്യൂരപ്പയെ കാത്തിരുന്നത് കനത്ത പ്രതിഷേധം; കനത്ത സുരക്ഷാവലയത്തില്‍ നിയമസഭയ്ക്ക് അകത്തെത്തിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: മുഖ്യമന്ത്രിയായി ചുതലയേറ്റതിന് പിന്നാലെ വിധാന്‍ സൗധയിലെത്തിയ മുഖ്യമന്ത്രി യെദ്യൂരപ്പയെ കാത്തിരുന്നത് കനത്ത പ്രതിഷേധം. കോണ്‍ഗ്രസ്- ജെ.ഡി.എസ് എം.എല്‍.എമാരുടെ ശക്തമായ പ്രതിഷേധത്തിന് ഇടയിലാണ് യെദ്യൂരപ്പ വിധാന്‍ സൗധയിലെത്തിച്ചത്.

വാഹനത്തില്‍ നിന്നും ഇറങ്ങിയ യെദ്യൂരപ്പയെ കനത്ത സുരക്ഷാ വലയില്‍ നിയമസഭയ്ക്ക് അകത്ത് എത്തിക്കുകയായിരുന്നു.

രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ കര്‍ണാടകയില്‍ ബി.ജെ.പി മുഖ്യമന്ത്രിയായി ബി.എസ്. യെദ്യൂരപ്പ അധികാരമേറ്റതില്‍ രൂക്ഷപ്രതികരണവുമായി കോണ്‍ഗ്രസ്-ജെ.ഡി.എസ് എം.എല്‍.എമാര്‍ രംഗത്തെത്തിയിരുന്നു.


Dont Miss അഴിമതിയുടേയും കുതിരക്കച്ചവടത്തിന്റെയും ചളിയിലാണ് താമര വിരിയിച്ചത്: ആഞ്ഞടിച്ച് കോണ്‍ഗ്രസ് ജെ.ഡി.എസ് എം.എല്‍.എമാര്‍


ബി.ജെ.പി അധികാരത്തിലെത്തണമെന്ന് ജനങ്ങള്‍ ആഗ്രഹിച്ചിട്ടില്ലെന്നും അഴിമതിയുടേയും കുതിരക്കച്ചവടത്തിന്റെയും ചളിയിലാണ് കര്‍ണാടകയില്‍ ബി.ജെ.പി താമര വിരിയിച്ചതെന്നും എം.എല്‍.എമാര്‍ പറയുന്നു.

വിധാന്‍ സൗധയ്ക്ക് മുന്‍പില്‍ വാഹനമിറങ്ങിയ എം.എല്‍.എമാരാണ് ബി.ജെ.പി നേതൃത്വത്തിനെതിരെ രംഗത്തെത്തിയത്. ഇരുവാഹനങ്ങളില്‍ നിന്നും 117 എം.എല്‍.എമാര്‍ ഇറങ്ങിയിട്ടുണ്ടെന്നും ഒരു തരത്തിലും ബി.ജെ.പിക്ക് അധികാരം നല്‍കാന്‍ അനുവദിക്കില്ലെന്നും എം.എല്‍.എമാര്‍ ഒരേ സ്വരത്തില്‍ പറയുന്നു.

ജി.എന്‍ ആസാദ്, അശോക് ഖേലോട്ട്, സിദ്ധരാമയ്യ, മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, കെ.സി വേണുഗോപാല്‍ തുടങ്ങിയ നേതാക്കളുള്‍പ്പെടെയാണ് ഗാന്ധി പ്രതിമയ്ക്ക് മുന്‍പില്‍ കുത്തിയിരിപ്പ് സമരം നടത്തുന്നത്. യെദ്യൂരപ്പയെ സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചത് ഭരണഘടനാ വിരുദ്ധമാണെന്നാണ് കോണ്‍ഗ്രസ് വാദം.

Latest Stories

We use cookies to give you the best possible experience. Learn more