| Monday, 22nd June 2026, 7:30 pm

ആളുകളെ കരയിപ്പിക്കണം എന്നു മാത്രമാണ് സുഷിനോട് പറഞ്ഞത്: ചിദംബരം

കെ.എസ് ഷാബിന

‘മഞ്ഞുമ്മൽ ബോയ്‌സ്’ എന്ന ഇൻഡസ്ട്രി ഹിറ്റിന് ശേഷം ചിദംബരം സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ‘ബാലൻ ദി ബോയ്’. തിയേറ്ററുകളിൽ തരംഗം സൃഷ്ടിച്ച ‘ആവേശം’ എന്ന ചിത്രത്തിന്റെ സംവിധായകനായ ജിത്തു മാധവൻ തിരക്കഥയൊരുക്കുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. ചിത്രം തിയേറ്ററുകളിൽ മികച്ച പ്രതികരണങ്ങൾ നേടി മുന്നേറുകയാണ്.

ചിത്രത്തിന്റെ ട്രെയ്‌ലർ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കും വഴിവെച്ചിരുന്നു. പുതുമുഖങ്ങൾ കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രത്തിലെ അമ്മയുടെയും കുട്ടിയുടെയും പ്രകടനങ്ങൾക്ക് വലിയ അഭിനന്ദനമാണ് ലഭിക്കുന്നത്. ഫർസാന പാലത്തിങ്കൽ എന്ന പുതുമുഖ നടിയാണ് ബാലനിലെ അമ്മയുടെ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ബാലനിലെ കുട്ടി ആയി എത്തിയ ആദിശേഷൻ എന്ന ബാലതാരത്തിനും തിയേറ്ററുകളിൽ കയ്യടികൾ നിറയുന്നു.

ബാലൻ ദി ബോയ്.Photo:screengrab/Youtube

ഇപ്പോൾ സംവിധായകൻ ചിദംബരം, ചിത്രത്തിന്റെ സംഗീത സംവിധായകൻ സുഷിൻ ശ്യാമിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ബാലന് വേണ്ടി സംഗീതം ചെയ്യുമ്പോൾ, സിനിമ ആളുകളെ കരയിപ്പിക്കണം എന്നാണ് സുഷിനോട് താൻ ആകെ പറഞ്ഞത് എന്നാണ് ചിദംബരം പറയുന്നത് . റിപ്പോർട്ടർ ഫിലിംസിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയിരുന്നു അദ്ദേഹം.

സുഷിന് ശ്യാമിന്റെ സംഗീതത്തിനും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. സുഷിന്റെ സംഗീതം ചിത്രത്തെ മറ്റൊരു തലത്തിലേക്ക് എത്തിക്കുന്നു. സംവിധായകൻ പറയാൻ ആഗ്രഹിച്ച ആ ഇമോഷൻസ് കൃത്യമായി പ്രേക്ഷകരിലേക്ക് എത്തിക്കാൻ സുഷിന്റെ സംഗീതത്തിന് സാധിച്ചു. സിനിമയുടെ റിലീസിന് മുൻപേ പുറത്തു വന്ന ‘എങ്ങോട്ടാ’ എന്ന ഗാനം സിനിമയുടെ മൊത്തം ഇമോഷൻസിനെ അപ്‌ലിഫ്ട് ചെയുന്നു.

ബാലൻ ദി ബോയ്.Photo:screengrab/Youtube

സിനിമയുടെ ക്ലൈമാക്സിലേക്ക് എത്തുമ്പോൾ ആ പാട്ടിന്റെ പ്ലേസ്മെന്റ് ആ ഒരു സീനിന്റെ ഇമോഷൻസ് നേരിട്ട് കാണികൾക്ക് അനുഭവപ്പെടുന്നതിൽ വലിയ പങ്കുവഹിക്കുന്നു. ‘കാറ്റുപോലെങ്ങോട്ടാ കാറ്പോലെങ്ങോട്ടാ’ എന്ന വരികളാണ് സിനിമയുടെ ക്ലൈമാക്സിൽ ഇമോഷണലി കാണികളെ കണക്ട് ചെയ്യുന്നത്. ബാലൻ എന്ന സിനിമയുടെ ആകെ ഇമോഷൻ സുഷിന് ശ്യാം ഈ സംഗീതത്തിൽ നിറച്ചിരിക്കുന്നു.

Content  Highlight: Chidhambaram talks about sushin shyam musical compposing in balan movie

കെ.എസ് ഷാബിന

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദം.

We use cookies to give you the best possible experience. Learn more