‘മഞ്ഞുമ്മൽ ബോയ്‌സ്’ എന്ന ഇൻഡസ്ട്രി ഹിറ്റിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ബാലൻ ദി ബോയ്’. തിയേറ്ററുകളിൽ തരംഗം സൃഷ്ടിച്ച ‘ആവേശം’ എന്ന ചിത്രത്തിന്റെ സംവിധായകനായ ജിത്തു മാധവൻ തിരക്കഥയൊരുക്കുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. ഇതിനോടകം തന്നെ കാൻസ് ഫിലിം ഫെസ്റ്റിവൽ ഉൾപ്പെടെയുള്ള പ്രശസ്തമായ രാജ്യാന്തര വേദികളിൽ പ്രദർശിപ്പിച്ച് വലിയ കയ്യടിയാണ് ചിത്രം സ്വന്തമാക്കിയത്.
ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവന്നത് മുതൽ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകളാണ് നടക്കുന്നത്. മലയാളികളുടെ പ്രിയ താരം ടൊവിനോ തോമസും ‘ബാലൻ ദി ബോയ്’ എന്ന ചിത്രത്തിന്റെ ഭാഗമാകുന്നു എന്ന വാർത്ത ആരാധകരുടെ പ്രതീക്ഷകൾ വാനോളമുയർത്തിയിട്ടുണ്ട്. ബ്ലോക്ക്ബസ്റ്റർ ചിത്രമായ ‘അതിരടി’യിലെ തകർപ്പൻ വില്ലൻ വേഷത്തിന് ശേഷം തിയേറ്ററുകളിലെത്തുന്ന ടൊവിനോ ചിത്രം കൂടിയാണിത്.
ബാലൻ ദി ബോയ്.Photo:Photo.Screengrab/Youtube
ട്രെയ്‌ലറിൽ വളരെ കുറച്ചു സമയം മാത്രമാണ് ടൊവിനോയെ കാണിക്കുന്നത് എന്നതിനാൽ തന്നെ ആ കഥാപാത്രത്തെ കുറിച്ചറിയാൻ പ്രേക്ഷകർക്ക് വലിയ ആകാംഷയുണ്ട്. ഇപ്പോൾ ചിത്രത്തിലെ ടൊവിനോയുടെ കഥാപാത്രത്തെ കുറിച്ച് മനസ് തുറക്കുകയാണ് സംവിധായകൻ ചിദംബരം.
ബാലനിലെ ടോവിനോയുടെ കഥാപാത്രം എന്താണെന്ന് സിനിമയിൽ കാണുന്നതായിരിക്കും നല്ലതെന്നും ഒരു ഇന്ട്രെസ്റ്റിങ് ക്യാരക്ടർ ആണെന്ന് മാത്രമെ ഇപ്പോൾ പറയാൻ കഴിയുകയുള്ളു എന്നും ചിദംബരം പറയുന്നു. ക്ലബ്.എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബാലൻ ദി ബോയ്.Photo:Photo.Screengrab/Youtube
‘ടൊവിനോയുടെ കഥാപാത്രം എന്താണെന്ന് സിനിമയിൽ തന്നെ കാണുന്നതാണ് അതിന്റെ രസം. വളരെ ഇന്ട്രെസ്റ്റിംഗ് ആയൊരു കഥാപാത്രമാണെന്ന് മാത്രമേ ഇപ്പോൾ പറയാൻ കഴിയൂ. ട്രെയ്‌ലറിൽ ആ ടോർച്ച് വെട്ടത്തിൽ ചുരുക്കം സമയം മാത്രമാണ് ടൊവിനോയെ കാണിച്ചിരിക്കുന്നത്, സിനിമയിലും ഏകദേശം അത്രയൊക്കെത്തന്നെയേ ഉള്ളൂ…’ ചിദംബരം പറയുന്നു.
വളരെ ചുരുക്കം സമയം മാത്രം വന്ന്, വലിയ ഇമ്പാക്ട് നൽകുന്ന കാമിയോ റോളുകൾ മലയാള സിനിമയിൽ എപ്പോഴും തരംഗമായി മാറാറുണ്ട്. ‘ബാലൻ ദി ബോയ്’ എന്ന ചിത്രത്തിൽ ടൊവിനോയുടേത് വളരെ ചെറിയൊരു സ്ക്രീൻ ടൈം മാത്രമുള്ള കഥാപാത്രമാണെന്ന് സംവിധായകൻ ചിദംബരം വ്യക്തമാക്കുമ്പോഴും, അത് കഥാഗതിയെ മാറ്റിമറിക്കുന്ന ഒന്നായിരിക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്. ചിദംബരത്തിന്റെ മേക്കിങ്ങും ജിത്തു മാധവന്റെ തിരക്കഥയും ടൊവിനോയുടെ പ്രകടനവും ഒത്തുചേരുമ്പോൾ ‘ബാലൻ ദി ബോയ്’ ലെ സർപ്രൈസിനായി കാത്തിരിക്കുകയാണ് ആരാധകർ.
Content Highlight: Chidambaram talks about Tovino Thomas charactor in Balan movie