മഞ്ഞുമ്മൽ ബോയിസിന് ശേഷം ചിദംബരത്തിന്‍റെ സംവിധാനത്തിൽ ഒരുങ്ങിയ ‘ബാലൻ: ദി ബോയ് ‘ തിയേറ്ററുകളിൽ മികച്ച പ്രതികരണങ്ങളോടെ പ്രദർശനം തുടരുകയാണ്. തിയേറ്ററുകളിൽ തരംഗം സൃഷിടിച്ച ആവേശം എന്ന ചിത്രത്തിന്റെ സംവിധായകൻ ജിത്തു മാധവൻ തിരക്കഥയൊരുക്കുന്നു എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. ബാലനിൽ അൻവർ അലിയുടെ വരികൾക്ക് സുഷിൻ ശ്യാം സംഗീതം നൽകിയ ‘താക്കോൽ’ എന്ന ഗാനം ഇപ്പോൾ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയിക്കുയാണ്.
ബാലൻ: ദി ബോയ്. Photo. Screen Grab/ Zee Music
‘വാഴ 2’ വിലെ ‘വാനില ചെടിയേ’, ‘കൂടെപ്പിറന്നോർ’ എന്നീ ഗാനങ്ങൾ ആലപിച്ച നില രാജനാണ് ‘താക്കോൽ’ ഗാനം പാടിയിരിക്കുന്നത്. ചിത്രത്തിന്റെ ഭാവങ്ങളിലേക്കും കഥാപാത്രങ്ങളിലേക്കുമുള്ള സൂചനകൾ നൽകുന്ന ഗാനത്തെക്കുറിച്ച് റേഡിയോ മാംഗോയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയാണ് ചിദംബരം.
കുട്ടികളുടെ ലോകത്തെ ഓർമിപ്പിക്കുന്ന തരത്തിലുള്ള ഒരു ബാലസാഹിത്യം പോലെയുള്ള ഗാനമാണ് അൻവർ അലിയോട് ആവശ്യപ്പെട്ടിരുന്നതെന്ന് ചിദംബരം പറഞ്ഞു.
‘സ്കൂളിൽ പഠിച്ച ഒരു ബാലസാഹിത്യം പോലെയായിരിക്കണം ഈ പാട്ടെന്ന് ഞാൻ അൻവർ അലിയോട് പറഞ്ഞിരുന്നു. ഒരു താക്കോൽ നഷ്ടപ്പെട്ടുപോയപ്പോൾ അത് തേടി തവള നടക്കുന്ന കഥയാണ് പാട്ടിലുള്ളത്. സിനിമയുടെ കഥയുടെ ഒരു മെറ്റഫർ കൂടിയാണ് ആ പാട്ട്. വെറുതെ ഒരു ട്യൂൺ കൊടുത്തിട്ട് വരികൾ എഴുതാൻ പറയുകയായിരുന്നില്ല. അൻവർ ഇക്കയ്ക്ക് സിനിമ മുഴുവൻ കാണിച്ചുകൊടുക്കുകയും സിനിമ എന്താണ് പറയാൻ ഉദ്ദേശിക്കുന്നതെന്ന് വിശദമായി ചർച്ച ചെയ്യുകയും ചെയ്ത ശേഷമാണ് പാട്ടിന്റെ വരികൾ എഴുതിയത്’, ചിദംബരം പറഞ്ഞു.
ബാലൻ: ദി ബോയ്. Photo. Screen Grab/Youtube