| Saturday, 20th June 2026, 3:40 pm

ബാലൻ വളരെ ഇമോഷണലി പൊസസീവ് ആയിട്ടുള്ള പേരാണ്: ചിദംബരം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മഞ്ഞുമ്മൽ ബോയ്സിനു ശേഷം സംവിധായകൻ ചിദംബരം ഒരുക്കിയ ‘ബാലൻ: ദി ബോയ്’ തിയേറ്ററുകളിലെത്തിയതോടെ പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മലയാളത്തിലെ ആദ്യ ശബ്ദ ചിത്രമായ ബാലൻ എന്ന മാസ്റ്റർ ക്ലാസ് സിനിമക്ക് ലഭിച്ചിട്ടുള്ള അംഗീകാരങ്ങൾ ഉൾക്കൊണ്ട് അതേ പേര് തന്നെ തൻ്റെ സിനിമയിലും ഉപയോഗിക്കാൻ ഇടയായ കാരണങ്ങളെ കുറിച്ച് പറയുകയാണ് ചിദംബരം. ദി ക്യുവിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ സിനിമയെ കുറിച്ച് ആലോചിച്ചപ്പോൾ പല പേരുകൾ മനസ്സിൽ ഉണ്ടായിരുന്നു പിന്നീടാണ് ബാലനിലേക്ക് എത്തുന്നത് അതുകൊണ്ട് തന്നെ ആ പേരിനൊട് ലീവ് അപ്പ് ചെയ്യണം എന്നുണ്ടായിരുന്നെന്ന് ചിദംബരം പറഞ്ഞു.

ബാലൻ: ദി ബോയ്. Photo: Zee Music

‘ജൂനിയർ പിന്നെ ആ ജയിലിൻ്റെ നമ്പർ അങ്ങനെ കുറെ വർക്കിങ്ങ് ടൈറ്റിലുകൾ മനസ്സിൽ ഉണ്ടായിരുന്നു. ഇതൊരു ബാലൻ്റെ കഥയായത്
കൊണ്ട് പടത്തിൻ്റെ പേരും ബാലൻ ആക്കാം എന്ന് കരുതി. പിന്നെ ഈ പേര് ചരിത്രത്തിൻ്റെ ഭാഗമായിട്ടുള്ള ഇമോഷണലി പൊസസീവ് ആയിട്ടുള്ള ഒന്നാണ്. ആ പേര് ലഭിക്കാനും കുറച്ച് ശ്രമങ്ങൾ വേണ്ടിവന്നു. അതുകൊണ്ട് വെറുതെ ഒരു പേര് എടുക്കാതെ ‘ബാലൻ’ എന്ന പേരിനോട് നീതി പുലർത്തണമെന്ന് ആഗ്രഹമുണ്ടായിരുന്നു’, ചിദംബരം പറഞ്ഞു

ഈ സിനിമ യഥാർത്ഥ ‘ബാലൻ’ സിനിമയുടെ പ്ലോട്ടല്ല. പക്ഷേ ‘ബാലൻ’ എന്ന പേര് വളരെ അനുയോജ്യവും എളുപ്പത്തിൽ ഓർമിക്കപ്പെടുന്ന ഒരു യൂണിവേഴ്സാലിറ്റി ഉള്ള പേരായി തോന്നി.

‘ഒറിജിനൽ ബാലൻ അധികമാരും കണ്ടിട്ടില്ല, ഇറ്റ് ഈസ് എ ലോസ്റ്റ് ഫിലിം. വിഷാദഭരിതനായ ഒരു ബാലൻ്റെയും പിന്നീട് അവൻ്റെ ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളുടെയും കഥയാണ് ആ സിനിമ പറയുന്നത്. ഞങ്ങളുടെ സിനിമയ്ക്ക് ആ പ്ലോട്ടുമായി ബന്ധമില്ല. എന്നാൽ ‘ബാലൻ’ എന്ന പേര് എന്റെ സിനിമയ്ക്ക് വളരെ അനുയോജ്യമാണെന്ന് തോന്നി. ഇന്ത്യയിലെ വിവിധ ഭാഷകളിലും, തമിഴിലായാലും ഹിന്ദിയിലായാലും ‘ബാലൻ’ അല്ലെങ്കിൽ ‘ബാലക്’ പോലുള്ള പേരുകൾക്ക് ഇന്ത്യക്ക് അകത്ത് തന്നെ ഒരു യൂണിവേഴ്സാലിറ്റി ഉള്ളതായി തോന്നി അങ്ങനെയാണ് ‘ബാലൻ’ എന്ന പേരിലേക്ക് എത്തിയത്’, ചിദംബരം പറഞ്ഞു.

ബാലൻ: ദി ബോയ്. Photo: Zee Music

Content Highlight: Chidambaram talks about his movie Balan:The Boy
We use cookies to give you the best possible experience. Learn more