| Tuesday, 23rd June 2026, 5:12 pm

മഞ്ഞുമ്മൽ ബോയ്സിലേതു പോലെയല്ല, ബാലനിൽ ക്ലോസ് അപ്പ് ഷോർട്ടുകൾ ആണ് കൂടുതൽ: ചിദംബരം

നന്ദന. ടി

മഞ്ഞുമ്മൽ ബോയ്‌സ്‌ എന്ന ഇൻഡസ്ട്രി ഹിറ്റിന് ശേഷം ചിദംബരം സംവിധാനം ചെയ്ത ‘ബാലൻ: ദി ബോയ്’ തിയേറ്ററുകളിൽ മികച്ച പ്രതികരണങ്ങളോടെ പ്രദർശനം തുടരുകയാണ്. സംവിധായകനൊപ്പം മഞ്ഞുമ്മൽ ബോയ്‌സിൻ്റെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച നിരവധി അണിയറപ്രവർത്തകരും അഭിനേതാക്കളും വീണ്ടും ഒന്നിച്ച ചിത്രമാണിത്.

ഷൈജു ഖാലിദിന്റെ ഛായാഗ്രഹണവും സുഷിൻ ശ്യാമിൻ്റെ സംഗീതവും വിവേക് ഹർഷന്റെ എഡിറ്റിങ്ങും ഉൾപ്പെടെ മുൻ ചിത്രത്തിലെ പ്രധാന സാങ്കേതിക പ്രവർത്തകർ ബാലൻ: ദി ബോയുടെയും ഭാഗമാണ്. തിയേറ്ററുകളിൽ തരംഗം സൃഷ്‌ടിച്ച ‘ആവേശം’ എന്ന ചിത്രത്തിന്റെ സംവിധായകനായ ജിത്തു മാധവൻ തിരക്കഥ ഒരുക്കുന്നു എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. പുതുമുഖങ്ങൾ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിലെ അമ്മയുടെയും മകന്റെയും പ്രകടനങ്ങൾക്ക് വലിയ അഭിനന്ദനങ്ങളാണ് ലഭിക്കുന്നത്.

ബാലൻ: ദി ബോയ്.photo.Sreen grab/ Zee Music

‘ബാലൻ: ദി ബോയ്’ സിനിമയിലുടനീളം ഉപയോഗിച്ചിരിക്കുന്ന ക്ലോസ്-അപ്പ് ഷോട്ടുകൾ ചിത്രത്തിന്റെ പ്രധാന പ്രത്യേകതകളിലൊന്നാണ്. കഥാപാത്രങ്ങളുടെ വികാരങ്ങളും ഭാവങ്ങളും കൂടുതൽ അടുപ്പത്തോടെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിന് സിനിമയിൽ നിരവധി ക്ലോസ്-അപ്പ് ഷോട്ടുകൾ ഉപയോഗിച്ചിട്ടുണ്ട്. ചിത്രത്തിൽ ഇത്തരത്തിലുള്ള ഷോട്ടുകൾ കൂടുതലായി ഉപയോഗിച്ചതിനെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ ചിദംബരം. വനിത യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഓരോ സിനിമയ്ക്കും ഓരോ സ്വഭാവമുണ്ട്. മഞ്ഞുമ്മൽ ബോയ്സിൽ 11 കഥാപാത്രങ്ങളുണ്ടായിരുന്നു. പിന്നെ ഗുഹയും അതിന്റെ ഭീകരതയും ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ ആ സിനിമയിൽ കൂടുതൽ വൈഡ് ഷോട്ടുകളും സ്പെക്ടക്കിൾ മൊമെന്റുകളും ആയിരുന്നു ഉണ്ടായിരുന്നത്. വീഴ്ച പോലെയുള്ള വലിയ ആക്ഷൻ സെറ്റ് പീസുകളും ചിത്രത്തിലുണ്ടായിരുന്നു.

പക്ഷേ ‘ബാലൻ’ എന്ന സിനിമ പൂർണമായും ആളുകളും അവരുടെ റിയക്ഷൻ ആൻഡ് ഇമോഷൻസിനെയും കുറിച്ചാണ്. അതുകൊണ്ടുതന്നെ ക്യാമറ കഥാപാത്രങ്ങളുടെ പേർസണൽ സ്പേസിലേക്ക് കൂടുതൽ അടുത്തുനിൽക്കുന്നു. അത് മറ്റൊരു തരത്തിലുള്ള ഫിലിം മേക്കിങ്ങാണ്. കഥ ആവശ്യപ്പെടുന്ന രീതിയിൽ ക്യാമറ ചിലപ്പോൾ കഥാപാത്രങ്ങളുടെ അടുത്തേക്ക് വരുകയും പിറകോട്ട് മാറി നിൽക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ഈ സിനിമ വളരെ വ്യക്തിപരവും പ്രേക്ഷകരോട് അടുത്തുനിൽക്കുന്നതുമായ ഒരു അനുഭവമാണ്,’ ചിദംബരം പറഞ്ഞു.

ബാലൻ: ദി ബോയ്.photo.Sreen grab/ Youtube

Content Highlight: Chidambaram talks about clse up shots in Balan:The Boy

നന്ദന. ടി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും എം.എ മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more