| Saturday, 20th June 2026, 4:47 pm

ഒരു പോയിന്റിൽ ഗണപതിയും ഞാനും മുഖത്ത് നോക്കാതെ ആയി: ചിദംബരം

കെ.എസ് ഷാബിന

‘മഞ്ഞുമ്മൽ ബോയ്‌സ്’ എന്ന ഇൻഡസ്ട്രി ഹിറ്റിന് ശേഷം ചിദംബരം സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ‘ബാലൻ ദി ബോയ്’. തിയേറ്ററുകളിൽ തരംഗം സൃഷ്ടിച്ച ‘ആവേശം’ എന്ന ചിത്രത്തിന്റെ സംവിധായകനായ ജത്തു മാധവൻ തിരക്കഥയൊരുക്കുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. ഇന്നലെ തിയേറ്ററിൽ എത്തിയ ചിത്രം മികച്ച പ്രതികരണങ്ങൾ നേടി മുന്നേറുകയാണ്.

ചിത്രത്തിന്റെ ട്രെയ്‌ലർ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കും വഴിവെച്ചിരുന്നു. പുതുമുഖങ്ങൾ കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രത്തിലെ അമ്മയുടെയും കുട്ടിയുടെയും പ്രകടങ്ങൾക്ക് വലിയ അഭിനന്ദനമാണ് ലഭിക്കുന്നത്. ഫർസാന പാലത്തിങ്കൽ എന്ന പുതുമുഖ നടിയാണ് ബാലനിലെ അമ്മയുടെ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.

ബാലൻ ദി ബോയ്.Photo;screengrab

ബാലനിലെ കുട്ടി ആയി എത്തിയ ആദിശേഷൻ എന്ന ബാലതാരത്തിനും തിയേറ്ററുകളിൽ കയ്യടികൾ നിറയുന്നു.ഇപ്പോൾ കാസ്റ്റിങ് സമയത്തെ വെല്ലിവിളി നിറഞ്ഞ നിമിഷങ്ങൾ പങ്കുവെക്കുകയാണ് സംവിധായകൻ ചിദംബരം. ‘റേഡിയോ മാംഗോ’ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിനിമയിലെ പ്രധാന കഥാപാത്രമായ ബാലനെ അവതരിപ്പിക്കാൻ അനുയോജ്യനായ ഒരു കുട്ടിയെ കണ്ടെത്താനായി കേരളത്തിലെ നിരവധി സ്കൂളുകളിലും സമ്മർ ക്യാമ്പുകളിലും ഒക്കെ അണിയറപ്രവർത്തകർ തിരച്ചിൽ നടത്തിയിരുന്നു എന്നും ഒരു ഘട്ടത്തിൽ പടത്തിന്റെ ഷൂട്ടിങ് അടുത്തിട്ടും കുട്ടിയെ കണ്ടെത്താൻ കഴിയാത്തത് വലിയ നിരാശയ്ക്ക് കാരണമായി എന്നും ചിദംബരം പറയുന്നു.

ചിദംബരം.ഗണപതി.Photo;Manorama Online

‘സിനിമയുടെ കാസ്റ്റിംങ് കൈകാര്യം ചെയ്തിരുന്നത് ഗണപതി ആയിരുന്നു. ആ സമയത്ത് ഗണപതി കൊണ്ടുവരുന്ന കുട്ടികളെയെല്ലാം ഞാൻ റിജക്റ്റ് ചെയ്യുകയായിരുന്നു. ആ ഒരു മാനസികാവസ്ഥയിൽ ഒടുവിൽ പരസ്പരം മുഖത്തുനോക്കാത്ത അവസ്ഥ വരെ ഉണ്ടായിരുന്നു, ‘എന്താടാ കേരളത്തിൽ പിള്ളേരില്ലേ?’ എന്ന് ഗണപതിയോട് ഞാൻ ദേഷ്യത്തോടെ ചോദിക്കേണ്ടി വന്ന ഒരു എഡ്ജിലേക്ക് വരെ കാര്യങ്ങൾ എത്തി. അതിനുശേഷമാണ് ഒടുവിൽ ‘ആദിശേഷനെ’ കണ്ടെത്താൻ കഴിഞ്ഞത്’,ചിദംബരം പറയുന്നു.

Content Highlight: Chidambaram talks about challenges they faced during casting for Balan movie

കെ.എസ് ഷാബിന

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദം.

We use cookies to give you the best possible experience. Learn more