| Saturday, 20th June 2026, 11:20 am

ബാലൻ്റെ ഫ്രഞ്ച്, ചൈനീസ് ഡിസ്ട്രിബ്യൂഷൻസ് സാധ്യതകൾ തേടിയാണ് കാനിൽ പ്രദർശിപ്പിച്ചത്: ചിദംബരം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജിത്തു മാധവൻ്റെ തിരക്കഥയിൽ ചിദംബരം സംവിധാനം ചെയ്ത ‘ബാലൻ: ദി ബോയ്ക്ക്’ തിയേറ്ററുകളിൽ മികച്ച പ്രതികരണങ്ങളാണ് ലഭികുന്നത്. റീലിസിന് മുമ്പേ തന്നെ കാൻ ചലച്ചിത്ര മേളയിലെ പ്രീമിയർ ‍‍പ്രദർശനങ്ങളിലൂ‍ടെ സിനിമ മേഖലയിലെ പ്രമുഖരുടെ പ്രശംസ ചിത്രം നേടിയിരുന്നു.

അന്താരാഷ്ട്ര ചലച്ചിത്ര മേളകളുടെ വേദികളിൽ ശ്രദ്ധനേടുന്ന ചിത്രങ്ങൾ സാധാരണയായി ‘ഫെസ്റ്റിവൽ ഫിലിം’ എന്ന വിഭാഗത്തിൽ ആണ്
ഉൾപ്പെടാറുള്ളത്. എന്നാൽ, ബാലൻ അത്തരമൊരു ലക്ഷ്യത്തോടെ ഒരുക്കിയതല്ലെന്നും, പൂർണമായും തിയേറ്റർ പ്രേക്ഷകരെ മുന്നിൽക്കണ്ട് ഒരു കൊമേഴ്സ്യൽ സിനിമ എന്ന രീതിയിൽ എടുത്ത ചിത്രമാണെന്നും ദി ക്യുവിന് നൽകിയ അഭിമുഖത്തിൽ ചിദംബരം പറഞ്ഞു.

‘ബാലൻ: ദി ബോയ്.Photo:Screen Grab/Zee music

‘കാനിൽ ഈ സിനിമ മത്സരവിഭാ​ഗത്തിൽ ആയിരുന്നില്ല. ഫിലിം മാർക്കറ്റിൽ സിനിമകൾ പോവാറുള്ളത് ഡിസ്ട്രിബ്യുഷൻ, കോ പ്രൊഡക്ഷൻ സാധ്യതകൾ തേടിയാണ് എന്നാൽ ബാലൻ്റെ കാര്യത്തിൽ അതെല്ലാം ഡൊമസ്റ്റിക്കലി ലോക്ക് ആയിരുന്നു. സിനിമ അവിടെ പ്രദർശിപ്പിക്കാൻ ഉള്ള പ്രധാന കാരണം ആളുകളുടെ പ്രതികരണങ്ങൾ അറിയാനും കൂടാതെ ഈ സിനിമയുടെ ഫ്രഞ്ച് അല്ലെങ്കിൽ ചൈനീസ് ഡിസ്ട്രിബ്യൂഷൻ പോലുള്ള സാധ്യതകൾ തേടിയുമായുരുന്നു. ഇനി പടം റിലീസ് കഴിഞ്ഞ് ആളുകൾക്ക് ഇഷ്ടപ്പെടുകയാണെങ്കിൽ ഫെസ്റ്റിവെൽസിന് അയക്കാം എന്നല്ലാതെ ‘ബാലൻ’  തീയറ്ററിനും ആളുകളുടെ ആസ്വാദനത്തിനും വേണ്ടി ഉണ്ടാക്കിയ സിനിമ തന്നെയാണ്’, ചിദംബരം പറഞ്ഞു

.

‘ബാലൻ: ദി ബോയ്.Photo:Screen Grab/Youtube

Content Highlight: chidambaram talks about balan movie screening on cannes film festival
We use cookies to give you the best possible experience. Learn more