പ്രായം എഴുപത് പിന്നിട്ടിട്ടും അഭിനയത്തില്‍ ഇപ്പോഴും യുവത്വം നിലനിര്‍ത്തുന്ന മലയാളത്തിന്റെ അഭിമാന താരമാണ് മമ്മൂട്ടി. എണ്ണിയാലൊടുങ്ങാത്ത കഥാപാത്രങ്ങള്‍ കഴിഞ്ഞ നാലുപതിറ്റാണ്ടിലധികമായി മലയാള സിനിമയ്ക്ക് സമ്മാനിച്ച താരം സമീപകാലത്ത് അഭിനയിച്ച് ഫലിപ്പിച്ച കഥാപാത്രങ്ങള്‍ രാജ്യത്തെ പല സീനിയര്‍ താരങ്ങള്‍ക്കും സ്വപ്‌നം കാണാന്‍ പോലും സാധിക്കാത്തവയാണ്.
കാതല്‍, പുഴു, ഉണ്ട, നന്‍പകല്‍ നേരത്ത് മയക്കം, ഭ്രമയുഗം, കങ്കാവല്‍ തുടങ്ങി ഒന്നിനൊന്ന് വ്യത്യസ്തമായ കഥാപാത്രങ്ങളാണ് പകരക്കാരില്ലാത്ത വിധം മമ്മൂട്ടി അഭിനയിച്ച് ഫലിപ്പിച്ചിരിക്കുന്നത്. മലയാളത്തിലെ സൂപ്പര്‍ താരമായിരുന്നിട്ട് കൂടി നവാഗത സംവിധായകര്‍ക്കും യുവാക്കള്‍ക്കും അവസരം നല്‍കിക്കൊണ്ടാണ് താരം ചിത്രങ്ങള്‍ തെരഞ്ഞെടുക്കാറുള്ളത്.
കളങ്കാവല്‍. Photo: NDTV
മലയാളത്തിലെ യുവസംവിധായകരില്‍ ശ്രദ്ധേയരായ ചിദംബരവും ജീന്‍ പോള്‍ ലാലും മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിക്കാന്‍ താത്പര്യമുണ്ടെന്ന് പറഞ്ഞതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ചിദംബരം സംവിധാനം ചെയ്ത് ഇന്ന് (വെള്ളി) തിയേറ്ററുകളിലേക്കെത്തിയ ബാലന്‍ ദി ബോയ് എന്ന ചിത്രവുമായി ബന്ധപ്പെട്ട് ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഇരുവരും. ഭാവിയില്‍ ഒന്നിച്ച് വര്‍ക്ക് ചെയ്യാന്‍ താത്പര്യമുള്ള അഭിനേതാവാരാണെന്നുള്ള അവതാരകയുടെ ചോദ്യത്തിന് മറുപടി പറയവെയാണ് പ്രതികരണം.
ചോദ്യത്തിന് മമ്മൂട്ടി എന്നായിരുന്നു ചിദംബരം നല്‍കിയ മറുപടി. മോഹന്‍ലാലിന്റെ ഒപ്പം വര്‍ക്ക് ചെയ്യാന്‍ ആഗ്രഹമുണ്ടെങ്കിലും മനസിലേക്ക് ആദ്യം ഓടി എത്തുന്ന മുഖം മമ്മൂട്ടിയുടെതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമാനമായ മറുപടിയാണ് ലാല്‍ ജൂനിയറും നല്‍കിയത്. സ്‌കൂള്‍ കാലം തൊട്ട് തന്നെ മമ്മൂട്ടിയുടെ വലിയ ഫാനാണെന്നും അദ്ദേഹത്തെ നായകനാക്കി ഒരു ചിത്രം ഒരുക്കണമെന്നത് വലിയ സ്വപ്‌നമാണെന്നും ജീന്‍ പറഞ്ഞു. ആഗ്രഹം എന്ന് പറയുമ്പോഴും ആഗ്രഹത്തിന് വേണ്ടി താന്‍ വര്‍ക്ക് ചെയ്തിട്ടില്ലെന്നും എന്നിരുന്നാലും ഒരു അവസരം കിട്ടായാല്‍ അദ്ദേഹത്തോടൊപ്പം ഒരു ചിത്രം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
അഭിമുഖത്തില്‍ നിന്നും. Photo: Screen Grab/ Club FM/ Youtube.com
മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന ചിത്രത്തിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രമാണ് ബാലന്‍ ദി ബോയ്. പുതുമുഖങ്ങള്‍ പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് ആവേശം ചിത്രത്തിന്റെ സംവിധായകനായ ജിത്തു മാധവനാണ്. ബാലനില്‍ ടൊവിനോ തോമസും വേഷമിടുന്നുണ്ട്.
Content Highlight: Chidambaram and Jean Paul lal talks about their wish to work with mammootty