| Thursday, 27th August 2026, 7:19 am

സമ്മര്‍ദത്തിലായിരിക്കുമ്പോള്‍ നിങ്ങള്‍ ഉത്തരങ്ങള്‍ കണ്ടെത്തേണ്ടതുണ്ട്: ഇന്ത്യന്‍ താരത്തോട് ചേതേശ്വര്‍ പൂജാര

ശ്രീരാഗ് പാറക്കല്‍

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിലെ നാലാം ദിനത്തില്‍ ഇന്ത്യന്‍ ബൗളര്‍ മാനവ് സുതര്‍ സമ്മര്‍ദത്തിലായെന്ന് ചേതേശ്വര്‍ പൂജാര. സുതര്‍ പന്തെറിയാന്‍ വന്നപ്പോള്‍ ലങ്കന്‍ ബാറ്റര്‍മാര്‍ പ്രത്യാക്രമണം നടത്തിയെന്നും സതറിനെ സ്ഥിരതയില്‍ പന്തെറിയാന്‍ അനുവദിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

മാനവ് സുതര്‍ ക്യാപ്റ്റനൊപ്പം

‘ശ്രീലങ്കന്‍ ബാറ്റര്‍മാര്‍ക്ക് നന്ദി. സുതര്‍ പന്തെറിയാന്‍ വന്ന ഉടനെ അവര്‍ പ്രത്യാക്രമണം നടത്തി. അവര്‍ അദ്ദേഹത്തെ സ്ഥിരത കൈവരിക്കാന്‍ അനുവദിച്ചില്ല, ആഗ്രഹിക്കുന്നിടത്ത് പന്തെറിയാന്‍ അനുവദിച്ചില്ല. അവര്‍ ചില മികച്ച ഷോട്ടുകള്‍ കളിച്ചു. അവര്‍ സ്ലോഗ്-സ്വീപ്പുകള്‍ കളിച്ചുകൊണ്ടിരുന്നു, പ്രത്യേകിച്ച് പസിന്ദു. അപ്പോള്‍ മാനവ് പഠിക്കും. സമ്മര്‍ദത്തിലായിരിക്കുമ്പോള്‍ നിങ്ങള്‍ ഉത്തരങ്ങള്‍ കണ്ടെത്തേണ്ടതുണ്ട്,’ ചേതേശ്വര്‍ പൂജാര പറഞ്ഞു.

മത്സരത്തില്‍ ഫോളോ ഓണിന് ഇറങ്ങിയ ശ്രീലങ്ക ആറ് വിക്കറ്റ് നഷ്ടത്തില്‍ 229 റണ്‍സ് നേടിയിട്ടുണ്ട്. ഇന്ത്യയ്ക്ക് വേണ്ടി മാനവ് സുതര്‍ രണ്ട് വിക്കറ്റുകളാണ് നേടിയത്.

ലങ്കയ്ക്ക് വേണ്ടി മികച്ച പ്രകടനം നടത്തിയ പസിന്ദു സൂര്യബന്ധാര (92) ക്യാപ്റ്റന്‍ ധനഞ്ജയ ഡി സില്‍വെ (23) എന്നിവരെയാണ് താരം മടക്കിയത്.

ലങ്കയ്ക്കെതിരായ രണ്ട് മത്സരങ്ങളുള്ള പരമ്പരയില്‍ ഇന്ത്യ നിലവില്‍ 1-0 ന് മുന്നിലാണ്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 503 റണ്‍സിന് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ ശ്രീലങ്ക 290ന് ഓള്‍ ഔട്ട് ആകുകയായിരുന്നു. ഫോളോ ഓണില്‍ നിലവില്‍ ആറ് റണ്‍സിന്റെ ലീഡാണ് ലങ്കയ്ക്കുള്ളത്. സ്‌കോര്‍ ഉയര്‍ത്താനാണ് ലങ്ക ലക്ഷ്യം വെക്കുന്നത്.

Content Highlight: Cheteshwar Pujara Talking About Indian Spinner Manav Suthar

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more