വെസ്റ്റ് ഇന്‍ഡീസിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ടി-20 പരമ്പരയ്ക്ക് കളമൊരുങ്ങുകയാണ്. മൂന്ന് മത്സരങ്ങളഉടെ ഏകദിന പരമ്പര 2-1ന് സ്വന്തമാക്കിയ ആതിഥേയര്‍, ടി-20 പരമ്പരയിലും കരുത്ത് കാട്ടാനുള്ള ഒരുക്കത്തിലാണ്.
അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം ഒക്ടോബര്‍ ആറിന് ലഖ്‌നൗവില്‍ വെച്ചാണ് നടക്കുന്നത്. ഈ മത്സരത്തിനുള്ള തന്റെ പ്ലെയിങ് ഇലവനെ തെരഞ്ഞെടുത്തിരിക്കുകയാണ് ഇന്ത്യന്‍ ഇതിഹാസതാരം ചേതേശ്വര്‍ പൂജാര.
ചേതേശ്വര്‍ പൂജാര. Photo: BCCI
ഏഷ്യന്‍ ഗെയിംസ് 2026ല്‍ ഇന്ത്യ സ്വര്‍ണം നേടിയപ്പോള്‍ ഓപ്പണറായി തിളങ്ങിയ യുവതാരം വൈഭവ് സൂര്യവംശിയെ പുജാര തന്റെ ടീമില്‍ നിന്ന് ഒഴിവാക്കി എന്നതാണ് ശ്രദ്ധേയം. വൈഭവിന് പകരം സഞ്ജു സാംസണ്‍ – അഭിഷേക് ശര്‍മ കൂട്ടുകെട്ടിനെയാണ് ഓപ്പണര്‍മാരായി പുജാര പരിഗണിക്കുന്നത്.
സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മികച്ച ഫോമിലുള്ള ഇഷാന്‍ കിഷനെ മൂന്നാം നമ്പറിലും നായകന്‍ ശ്രേയസ് അയ്യരെ നാലാം നമ്പറിലും അദ്ദേഹം ഉള്‍പ്പെടുത്തി. ഏഷ്യന്‍ ഗെയിംസ് ഫൈനലില്‍ ബാറ്റെടുത്ത് തിളങ്ങിയ തിലക് വര്‍മയെ അഞ്ചാമതായും ബാറ്റിങ് ഓള്‍റൗണ്ടര്‍ ശിവം ദുബെ ആറാമതായും പൂജാരയുടെ ടീമിലിടം നേടി.
മറ്റൊരു പേസ് ഓള്‍റൗണ്ടറായ നിതീഷ് കുമാര്‍ റെഡ്ഡിയെ ഏഴാം നമ്പറിലും സ്പിന്‍ ബൗളിംഗ് ഓള്‍റൗണ്ടര്‍ അക്‌സര്‍ പട്ടേലിനെ എട്ടാം നമ്പറിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി കുല്‍ദീപ് യാദവിനെ ഒമ്പതാമനായി തിരഞ്ഞെടുത്ത പുജാര, പ്രിന്‍സ് യാദവ്, അര്‍ഷ്ദീപ് സിങ് എന്നിവരെയുമാണ് പേസാക്രമണത്തിനായി തെരഞ്ഞെടുക്കുന്നത്.
വൈഭവ് സൂര്യവംശിക്ക് പുറമെ നമന്‍ ധിര്‍, രവി ബിഷ്‌ണോയ്, മായങ്ക് യാദവ് എന്നിവരെയും പുജാര ആദ്യ മത്സരത്തിനുള്ള തന്റെ പ്ലേയിങ് ഇലവനില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ മത്സരത്തിനുള്ള ചേതേശ്വര്‍ പൂജാരയുടെ പ്ലെയിങ് ഇലവന്‍
അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), തിലക് വര്‍മ ശിവം ദുബെ, നിതീഷ് കുമാര്‍ റെഡ്ഡി, അക്‌സര്‍ പട്ടേല്‍ കുല്‍ദീപ് യാദവ്, പ്രിന്‍സ് യാദവ്, അര്‍ഷ്ദീപ് സിങ്
കഴിഞ്ഞ മൂന്ന് വര്‍ഷമായി തുടര്‍ച്ചയായി രണ്ട് ട്വന്റി-20 ലോകകപ്പുകള്‍ സ്വന്തമാക്കി ഇന്ത്യ ഈ ഫോര്‍മാറ്റില്‍ ആധിപത്യം പുലര്‍ത്തുന്നുണ്ടെങ്കിലും, ഒടുവിലേറ്റുമുട്ടിയ ടി-20 പരമ്പരയില്‍ വിന്‍ഡീസിന് മുമ്പില്‍ ഇന്ത്യയ്ക്ക് അടിയറവ് പറയേണ്ടി വന്നിരുന്നു.
ആദ്യ രണ്ട് മത്സരങ്ങളില്‍ തോറ്റ ഇന്ത്യ, പിന്നീട് രണ്ട് മത്സരങ്ങള്‍ ജയിച്ച് അഞ്ച് മത്സരങ്ങളുടെ പരമ്പര 2-2 എന്ന നിലയിലാക്കിയെങ്കിലും, അഞ്ചാം മത്സരത്തില്‍ വിന്‍ഡീസ് 18 ഓവറില്‍ 166 റണ്‍സ് ചേസ് ചെയ്ത് 8 വിക്കറ്റിന്റെ അവിശ്വസനീയ ജയം സ്വന്തമാക്കുകയായിരുന്നു.
ആ പരമ്പര നഷ്ടമായെങ്കിലും, വെസ്റ്റ് ഇന്‍ഡീസിനെതിരായ കഴിഞ്ഞ ആറ് ടി-20 പരമ്പരകളില്‍ അഞ്ചിലും ഇന്ത്യയാണ് വിജയിച്ചത്. കൂടാതെ, ഇരുടീമുകളും അവസാനമായി ഏറ്റുമുട്ടിയ 2026 ടി-20 ലോകകപ്പ് മത്സരത്തിലും വെസ്റ്റ് ഇന്‍ഡീസിനെ തോല്‍പ്പിക്കാന്‍ ഇന്ത്യക്കായിരുന്നു. വിന്‍ഡീസ് ഉയര്‍ത്തിയ 196 റണ്‍സിന്റെ വിജയലക്ഷ്യം അവസാന ഓവറില്‍ മറികടന്നാണ് ഇന്ത്യ സെമി ഫൈനലിന് യോഗ്യത നേടിയത്.
Content Highlight: Cheteshwar Pujara has selected the playing XI for the first match against West Indies.