| Tuesday, 26th April 2016, 11:22 am

ചെറുപയര്‍ കഞ്ഞി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇന്ന് കഞ്ഞിയും പയറും എന്നു കേള്‍ക്കുമ്പോള്‍ പലര്‍ക്കും പഴയ ഓര്‍മ്മകള്‍ മനസിലേക്കു വരും. പ്ലാവില കുത്തി സ്പൂണ്‍ രൂപത്തിലാക്കി അതുകൊണ്ട് കഞ്ഞിയും പയറും മേമ്പൊടിക്ക് അല്പം തേങ്ങാച്ചമന്തിയും കുടിച്ച കാലം. ചിലയാളുകള്‍ക്ക് ഇപ്പോഴും അതിന്റെ രുചി മനസിലുണ്ടാവും. കഞ്ഞിയും പയറും പോലെ തന്നെ രുചികരമാണ് ചെറുപയര്‍ കഞ്ഞിയും. ഇതങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.

ചേരുവകള്‍:

കുത്തരി- 100 ഗ്രാം
ചെറുപയര്- 100 ഗ്രാം
പച്ചത്തേങ്ങ- 1എണ്ണം
ഉപ്പ്- പാകത്തിന്

പാകം ചെയ്യുന്നവിധം:

തേങ്ങ ചിരകി പിഴിഞ്ഞ് ഒന്നാം പാല്‍, രണ്ടാം പാല്‍ ഇവ എടുത്തുവെയ്ക്കുക. രണ്ടാം പാലില്‍ കുത്തരി, ചെറുപയര്‍ എന്നിവ വേവിച്ചെടുക്കുക. ഇതില്‍ ഉപ്പുചേര്‍ത്ത് ഒന്നാം പാല്‍ ഒഴിച്ച് ഒരു തിളവരുമ്പോള്‍ വാങ്ങിവെക്കുക. ചെറിയ കുട്ടികള്‍ക്കും മറ്റും ഇത് കൊടുക്കുന്നത് ഏറെ നല്ലതാണ്.

We use cookies to give you the best possible experience. Learn more