| Thursday, 7th December 2017, 11:28 pm

അടി... തിരിച്ചടി; ആവേശപ്പോരില്‍ കൊല്‍ക്കത്തയെ തറപറ്റിച്ച് ചെന്നൈ

എഡിറ്റര്‍

ചെന്നൈ: ഐ.എസ്.എല്ലിലെ കരുത്തന്‍മാരുടെ പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ കൊല്‍ക്കത്തയെ തോല്‍പിച്ച് ചെന്നൈയ്ക്ക് ജയം. കൊല്‍ക്കത്തയെ രണ്ടിനെതിരെ മൂന്നുഗോളിനാണ് ചെന്നൈ തോല്‍പ്പിച്ചത്.

കളി തീരാന്‍ 25 മിനിറ്റ് മാത്രം ശേഷിക്കേയാണ് എല്ലാ ഗോളുകളും പിറന്നതെന്നതാണ് ഈ കളിയുടെ സവിശേഷത. കളിയുടെ 65ാം മിനിറ്റില്‍ ഇന്ത്യന്‍ താരം ജെജെ ലാല്‍പെഖുലയിലൂടെ ചെന്നൈ ആദ്യ ഗോള്‍ നേടി.

എന്നാല്‍ സെക്യൂനയിലൂടെ 77-ാം മിനിറ്റില്‍ കൊല്‍ക്കത്ത തിരിച്ചടിച്ചു. എന്നാല്‍ ഏഴു മിനിറ്റിന് ശേഷം ചെന്നൈ വീണ്ടും ലീഡ് നേടി. ഇത്തവണ കാല്‍ഡെറോണായിരുന്നു ലക്ഷ്യം കണ്ടത്.


Also Read: തലക്കനം മൂത്ത ബാര്‍ബറ്റോവ് മറ്റ് താരങ്ങളുമായി സംസാരിക്കുന്നില്ല, ടീം മീറ്റിംഗുകളില്‍ നിന്നും മാറി നില്‍ക്കുന്നു; ബ്ലാസ്‌റ്റേഴ്‌സ് പാളയത്തില്‍ കലാപമോ?


നിശ്ചിത സമയത്തിന് ഒരു മിനിറ്റ് ശേഷിക്കെ കൊല്‍ക്കത്ത സമനില ഗോള്‍ നേടി. ഫിന്‍ലന്‍ഡ് താരം നിയാസി കുക്യി ആയിരുന്നു സ്‌കോറര്‍. 91-ാം മിനിറ്റില്‍ ജെജെ വീണ്ടും രക്ഷക്കെത്തിയതോടെ സ്വന്തം കാണികള്‍ക്ക് മുന്നില്‍ ചെന്നൈ ഐ.എസ്.എല്ലിലെ മൂന്നാം വിജയം കരസ്ഥമാക്കി.

ഇതോടെ നാല് മത്സരങ്ങളില്‍ നിന്ന് മൂന്ന് വിജയവും ഒരു തോല്‍വിയുമായി ചെന്നൈയ്ക്ക് ഒമ്പത് പോയിന്റായി. നാല് മത്സരങ്ങള്‍ കളിച്ച നിലവിലെ ചാമ്പ്യന്‍മാര്‍ക്ക് ഇതുവരെ വിജയം കണ്ടെത്താനായിട്ടില്ല.

എഡിറ്റര്‍

Latest Stories

We use cookies to give you the best possible experience. Learn more