2027 ഐ.പി.എല്ലിന് മുന്നോടിയായി ചെന്നൈ സൂപ്പര്‍ കിങ്‌സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും നാല് കളിക്കാരെ പരസ്പരം കൈമാറി. ഓള്‍റൗണ്ടര്‍മാരായ ലിയാം ലിവിങ്സ്റ്റണും ജാക്ക് എഡ്‌വാര്‍ഡ്‌സും ചെന്നൈയിലെത്തി. പകരം പേസര്‍മാരായ ഖലീല്‍ അഹമ്മദും നഥാന്‍ എല്ലിസും ഹൈദരാബാദിനു വേണ്ടി കളിക്കും. ഇരു ക്ലബ്ബുകളും തമ്മിലുള്ള കരാര്‍ വ്യാഴാഴ്ച(നവംബര്‍ 5) ബി.സി.സി.ഐ സ്ഥിരീകരിച്ചു.
2025ലെ മിനി താരലേലത്തില്‍ 13 കോടി രൂപയ്ക്ക് ലിവിങ്സ്റ്റണ്‍ ആറ് കോടി രൂപയ്ക്കാണ് ചെന്നൈയിലെത്തുന്നത്. 2025 സീസണില്‍ ആര്‍.സി.ബിയ്‌ക്കൊപ്പം കിരീടം നേടിയ ലിവിങ്സ്റ്റണ്‍ കഴിഞ്ഞ സീസണില്‍ സണ്‍റൈസേഴ്‌സിനായി രണ്ട് മത്സരങ്ങളില്‍ മാത്രമാണ് കളിച്ചത്.
മൂന്ന് കോടി രൂപയ്ക്ക് ചെന്നൈയില്‍ എത്തിച്ച ജാക്ക് എഡ്‌വാര്‍ഡ്‌സിന് കഴിഞ്ഞ സീസണില്‍ ഒരു മത്സരത്തില്‍ പോലും അവസരം ലഭിച്ചിരുന്നില്ല. ഖലീല്‍ അഹമ്മദ് 4.8 കോടിയ്ക്കും നഥാന്‍ എല്ലിസ് രണ്ട് കോടിയ്ക്കുമാണ് ഹൈദരാബാദില്‍ എത്തുന്നത്.
ഇംഗ്ലണ്ടിന് വേണ്ടി 100 അന്താരാഷ്ട്ര ടി-20 മത്സരങ്ങള്‍ കളിച്ച ലിവിങ്സ്റ്റണ്‍ 1500ലധികം റണ്‍സ് നേടിയിട്ടുണ്ട്. ഐ.പി.എല്ലില്‍ 51 മത്സരങ്ങള്‍ കളിച്ചിട്ടുള്ള ലിയാം ലിവിങ്സ്റ്റണ്‍ 155ലധികം സ്‌ട്രൈക്ക് റേറ്റില്‍ 1000ലധികം റണ്‍സ് നേടിയിട്ടുണ്ട്.
ജാക്ക് എഡ്‌വാഡ്‌സ് ടി-20യില്‍ 865 റണ്‍സും 58 വിക്കറ്റും നേടിയിട്ടുണ്ട്.
2018 മുതല്‍ 2021 വരെ കളിച്ച സണ്‍റൈസേഴ്‌സിലേക്ക് ഖലീലിന്റെ രണ്ടാം വരവാണ്. 2025 ഐ.പി.എലില്‍ ആദ്യമായി ചെന്നൈയില്‍ കളിച്ച ഖലീല്‍ അഹമ്മദ് അന്ന 14 മത്സരങ്ങളില്‍ നിന്നും 15 വിക്കറ്റുകള്‍ നേടിയിരുന്നു. എന്നാല്‍ 2026 സീസണില്‍ പരിക്കുമൂലം അഞ്ച് മത്സരങ്ങള്‍ മാത്രമാണ് ഇടംകൈയ്യന്‍ പേസര്‍ക്ക് കളിക്കാന്‍ സാധിച്ചത്. നഥാന്‍ എല്ലിസ് പരിക്ക് മൂലം ഒരു മത്സരം പോലും കളിച്ചിരുന്നില്ല.
ചെന്നൈയ്ക്കായി മതീഷ പതിരാനയ്ക്ക് പകരം ഡെത്ത് ഓവര്‍ ബൗളിങ് ചുമതല ഏറ്റെടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന നഥാന്‍ എല്ലിസിനെ രണ്ട് കോടി രൂപയ്ക്കാണ് ടീം സ്വന്തമാക്കിയത്. എന്നാല്‍ ഐ.പി.എല്ലിന് മുന്നോടിയായി നടന്ന ആഭ്യന്തര ഏകദിന കപ്പ് ഫൈനലില്‍ ഹാംസ്ട്രിങിന് പരിക്കേറ്റതോടെ താരത്തിന് സീസണ്‍ മുഴുവന്‍ നഷ്ടമായി. തുടര്‍ന്ന് സ്‌പെന്‍സര്‍ ജോണ്‍സണെ പകരക്കാരനായി ടീമിലെടുത്തിരുന്നു.
Content Highlight: Chennai Super Kings trade in Liam Livingstone and Jack Edwards from SRH for Khaleel Ahmed and Nathan Ellis.