ഇന്ത്യയുടെ ആഭ്യന്തര ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റായ വിജയ് ഹസാരെ ട്രോഫി നടന്നുകൊണ്ടിരിക്കുകയാണ്. ടൂര്‍ണമെന്റിലെ അഞ്ചാം റൗണ്ട് മത്സരമാണ് ഇന്ന് അവസാനിച്ചത്. അതില്‍ മികച്ച ബാറ്റിങ്ങുമായി തിളങ്ങിയിരിക്കുകയാണ് ഐ.പി.എല്‍ ടീമായ ചെന്നൈ സൂപ്പര്‍ കിങ്സ് താരങ്ങള്‍.
മലയാളി താരം സഞ്ജു സാംസണും ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദുമടക്കമുള്ളവരാണ് വിജയ് ഹസാരെ ട്രോഫിയില്‍ വെടിക്കെട്ട് നടത്തിയത്. അതില്‍ ഉയര്‍ന്ന സ്‌കോര്‍ നേടിയത് സഞ്ജു തന്നെയാണ്. താരം സെഞ്ച്വറി നേടിയാണ് ലിസ്റ്റ് എ ക്രിക്കറ്റിലേക്കുള്ള തന്റെ തിരിച്ചുവരവ് ആഘോഷിച്ചത്.
സഞ്ജു സാംസൺ. Photo: Team Samson/x.com
ജാര്‍ഖണ്ഡിന് എതിരെയുള്ള കേരളത്തിന്റെ മത്സരത്തില്‍ സഞ്ജു 95 പന്തില്‍ 101 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. മൂന്ന് സിക്സും ഒമ്പത് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. ഇതിന് പുറമെ ഒന്നാം വിക്കറ്റില്‍ 212 റണ്‍സിന്റെ കൂട്ടുകെട്ടും താരം കേരളത്തിനായി ഉയര്‍ത്തിയിരുന്നു.
രാമകൃഷ്ണന്‍ ഘോഷ്. Photo: Johns/x.com
സഞ്ജുവിന് ശേഷം യുവതാരം രാമകൃഷ്ണ ഘോഷാണ് ചെന്നൈ ബോയ്‌സിന്റെ രണ്ടാമത്തെ ടോപ് സ്‌കോറര്‍. മഹാരാഷ്ട്ര താരം 27 പന്തില്‍ പുറത്താവാതെ 64 റണ്‍സാണ് നേടിയത്. മുംബൈക്കെതിരെ താരം അടിച്ച് പറത്തിയത് അഞ്ച് സിക്സും മൂന്ന് ഫോറുമാണ്.
ബാറ്റിങ്ങിന് പുറമെ മത്സരത്തില്‍ ബൗളിങ്ങിലും രാമകൃഷ്ണന്‍ ഘോഷ് തിളങ്ങി. താരം ഏഴ് ഓവറില്‍ 50 റണ്‍സ് വിട്ടുകൊടുത്ത് 50 റണ്‍സാണ് വിട്ടുനല്‍കിയത്.
ഋതുരാജ് ഗെയ്ക്വാദ്. Photo: lndian Sports Netwrk/x.com
സഞ്ജുവിനും രാമകൃഷ്ണക്കും പിന്നില്‍ അര്‍ധ സെഞ്ച്വറിയുമായി ചെന്നൈ ക്യാപ്റ്റന്‍ ഗെയ്ക്വാദുമുണ്ട്. മഹാരാഷ്ട്ര ക്യാപ്റ്റന്‍ കൂടിയ താരം മുംബൈക്കെതിരെ 52 പന്തില്‍ 66 റണ്‍സാണ് എടുത്തത്. താരം ഏഴ് ഫോറുകളാണ് ഈ ഇന്നിങ്‌സില്‍ ബൗണ്ടറിയിലെത്തിച്ചത്.
ഇവര്‍ക്ക് പുറമെ ശ്രേയസ് ഗോപാല്‍, യുവതാരം പ്രശാന്ത് വീര്‍ എന്നിവരും ഇന്ന് വിജയ് ഹസാരെയില്‍ മികവ് പുലര്‍ത്തി. ശ്രേയസ് ഓള്‍റൗണ്ട് പ്രകടനമാണ് ടൂര്‍ണമെന്റില്‍ നടത്തിയത്. കര്‍ണാടക താരം ത്രിപുരക്കെതിരെ 15 പന്തില്‍ രണ്ട് വീതം സിക്സും ഫോറും അടക്കം 29 റണ്‍സാണ് നേടിയത്. ഒപ്പം മൂന്ന് വിക്കറ്റും താരം സ്വന്തമാക്കി. ഇതാവട്ടെ ഒമ്പത് ഓവറുകള്‍ എറിഞ്ഞ് വെറും 33 റണ്‍സ് വിട്ടുകൊടുത്തായിരുന്നു.
ലേലത്തില്‍ ഉയര്‍ന്ന തുക സ്വന്തമാക്കിയ അണ്‍ക്യാപ്പ്ഡ് താരങ്ങളില്‍ ഒരാളായ പ്രശാന്ത് വീറാകട്ടെ പുറത്താവാതെ 37 റണ്‍സാണ്. വെറും 18 പന്തുകള്‍ നേരിട്ടായിരുന്നു താരത്തിന്റെ ഈ വെടിക്കെട്ട്. ആറ് ഫോറും ഒരു സിക്‌സുമാണ് താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നത്. താരത്തിന്റെ സ്‌ട്രൈക്ക് റേറ്റാവട്ടെ 205.56 ഉം.
Content Highlight: Chennai Super Kings players like Sanju Samson, Ruturaj Gaikwad shines in Vijay Hazare Trophy