ഐ.പി.എല്‍ 2027 സീസണിന് മുന്നോടിയായി നിലനിര്‍ത്തിയ താരങ്ങളുടെ പട്ടിക പുറത്തുവിട്ട് ചെന്നൈ സൂപ്പര്‍ കിങ്സ്. ക്യാപ്റ്റനായ ഋതുരാജ് ഗെയ്ക്വാദ്, മലയാളി താരം സഞ്ജു സാംസണ്‍ എന്നിവരടക്കം 17 താരങ്ങളെയാണ് ടീം നിലനിര്‍ത്തിയിരിക്കുന്നത്.
ഋതുരാജ് ഗെയ്ക്വാദ്, സഞ്ജു സാംസണ്‍, കാര്‍ത്തിക് ശര്‍മ, ഉര്‍വില്‍ പട്ടേല്‍, സര്‍ഫറാസ് ഖാന്‍, ആയുഷ് മാത്രെ, ഡെവാള്‍ഡ് ബ്രെവിസ്, നൂര്‍ അഹമ്മദ്, അകീല്‍ ഹൊസൈന്‍, മുകേഷ് ചൗധരി, ജെയ്മി ഓവര്‍ട്ടണ്‍, ശിവം ദുബെ, രാമകൃഷ്ണ ഘോഷ്, ഗുര്‍ജപ്നീത് സിങ്, അന്‍ഷുല്‍ കാംബോജ്, ശ്രേയസ് ഗോപാല്‍, രാഹുല്‍ ചഹര്‍
അതേസമയം വരാനിരിക്കുന്ന ഐ.പി.എല്‍ സീസണിന് മുന്നോടിയായി വമ്പന്‍ അഴിച്ചുപണിയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് നടത്തിയത്. 10 താരങ്ങളെയാണ് ലേലത്തിന് മുന്നോടിയായി ടീം റിലീസ് ചെയ്തത്. വിരമിക്കല്‍ പ്രഖ്യാപിച്ച ഇതിഹാസം എം.എസ്. ധോണിയെയും ചെന്നൈ റിലീസ് ചെയ്ത പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
നാല് കോടി രൂപയ്ക്കാണ് ധോണിയെ ചെന്നൈ വിട്ടയച്ചത്. പേസര്‍ പ്രശാന്ത് വീറിനെ 14.2 കോടി രൂപയ്ക്കും റിലീസ് ചെയ്തു. ന്യൂസീലാന്‍ഡ് താരം മാറ്റ് ഹെന്റിയെ രണ്ട് കോടി രൂപയ്ക്കും ഓസീസ് താരം സ്പെന്‍സര്‍ ജോണ്‍സണെ 1.5 കോടി രൂപയ്ക്കുമാണ് ചെന്നൈ റിലീസ് ചെയ്തത്.
സ്പെന്‍സര്‍ ജോണ്‍സണ്‍, അമന്‍ ഖാന്‍, പ്രശാന്ത് വീര്‍, മാറ്റ് ഷോര്‍ട്ട്, മാറ്റ് ഹെന്റി, മക്നീല്‍ നോറോണ്‍ഹ, സക്കറി ഫോക്സ്, കുല്‍ദീപ് യാദവ്, ഡിയാന്‍ ഫോറസ്റ്റര്‍, ആകാശ് മധ്വാള്‍
പ്രശാന്ത് വീറായിരുന്നു പട്ടികയിലെ ഏറ്റവും ഉയര്‍ന്ന തുക സ്വന്തമാക്കിയ താരം. നാല് താരങ്ങളെയും ഒഴിവാക്കിയതോടെ ലേലത്തിന് മുന്നോടിയായി ചെന്നൈയ്ക്ക് വലിയൊരു തുക പേഴ്‌സ് ബാലന്‍സിലേക്ക് തിരിച്ചെത്തും. ഇതോടെ വമ്പന്‍ താരങ്ങളെയാകും ചെന്നൈ വരും ലേലത്തില്‍ ലക്ഷ്യം വെക്കുന്നത്.
അതേസമയം ആരാധകരെ ഏറെ നിരാശപ്പെടുത്തിയാണ് ഐ.പി.എല്ലില്‍ നിന്ന് ഇതിഹാസം എം.എസ് ധോണി വിരമിക്കല്‍ പ്രഖ്യാപിച്ചത്. ധോണി ഇനി ചെന്നൈയുടെ മെന്ററായി പ്രവര്‍ത്തിക്കുമെന്ന് ഫ്രാഞ്ചൈസി ഔദ്യോഗികമായി അറിയിക്കുകയായിരുന്നു.
2008 മുതല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഒപ്പമുള്ള ധോണി തന്റെ 18 വര്‍ഷം നീണ്ട ഐ.പി.എല്‍ കരിയറാണ് അവസാനിപ്പിച്ചത്.
Content Highlight: Chennai Super Kings have released the list of retained players ahead of the 2027 IPL season