| Saturday, 8th November 2025, 9:25 pm

'ചേട്ടന്‍ വന്നല്ലേ' പാട്ടുമായി റീല്‍, ഔദ്യോഗിക അറിയിപ്പിനായി കാത്തിരിക്കാന്‍ ചെന്നൈ; സഞ്ജുവെത്തുന്നത് ഉറപ്പാണോയെന്ന് ആരാധകര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2026 ന് മുന്നോടിയായി ഏതെല്ലാം താരങ്ങള്‍ കൂടുമാറുമെന്നാണ് ഇപ്പോള്‍ ചൂടുപിടിച്ച ചര്‍ച്ച. അതില്‍ പ്രധാനപ്പെട്ട അഭ്യൂഹങ്ങളില്‍ ഒന്ന് മലയാളി താരവും രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനുമായ സഞ്ജു സാംസണുമായി ബന്ധപ്പെട്ടാണ്. സഞ്ജുവിനായി ചെന്നൈ സൂപ്പര്‍ കിങ്സ് (സി.എസ്.കെ) വീണ്ടും ശ്രമങ്ങള്‍ നടത്തുവെന്നാണ് ഏറ്റവും പുതുതായി വന്ന പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍.

ഇപ്പോള്‍ അഭ്യൂഹങ്ങള്‍ക്ക് പിന്നാലെ ഒരു റീലുമായി എത്തിയിരിക്കുകയാണ് സി.എസ്.കെ. ഞങ്ങള്‍ നിങ്ങളുടെ ചോദ്യങ്ങള്‍ കേട്ടുവെന്നും ഇതാ കാശി സാറിന്റെ ‘ആന്‍സര്‍ ‘ ട്വിസ്റ്റ്!’ എന്ന അടികുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്. അഭ്യൂഹങ്ങള്‍ വിശ്വസിക്കാതെ ടീമിന്റെ ഔദ്യോഗികമായ അറിയിപ്പുകള്‍ക്കായി കാത്തിരിക്കാനാണ് ചെന്നൈ സി.ഇ.ഒ കാശി വിശ്വനാഥ് ഈ വീഡിയോയില്‍ ആവശ്യപ്പെടുന്നത്.

തമിഴ് നടന്‍ രജനികാന്തിന്റെ വേട്ടയ്യന്‍ സിനിമയിലെ ‘ചേട്ടന്‍ വന്നല്ലേ, സേട്ടാ ചെയ്യാന്‍ വന്നല്ലേ, പേട്ട തുള്ളാന്‍ വന്നല്ലേ, വേട്ടയ്യന്‍ അല്ലേ,’ എന്ന വരികളോടെയാണ് റീല്‍ തുടങ്ങുന്നത്. ഈ ഫോണ്‍ കാള്‍ വന്നതോടെ ലിയോ സി.ഇ.ഒ കാശി വിശ്വനാഥിന് അടുത്തെത്തുമ്പോള്‍ ട്രേഡ് റൂമോര്‍സ് അല്ലെ എന്ന ചോദിച്ച് ഫോണ്‍ എടുത്ത് കാണിക്കുന്നു.

സ്‌ക്രീനില്‍ തന്നെയും പഞ്ചാബ് കിങ്സ് ഉടമ പ്രീതി സിന്റയുമുള്ള ഒരു ട്രേഡ് റൂമര്‍ പോസ്റ്റ് കാണിച്ച് എന്നെയും ട്രേഡ് ചെയ്തിട്ടുണ്ട് എന്ന് പറയുന്നു. പിന്നാലെ, ഡിസ്‌ക്ലെയ്മെര്‍ എന്ന് കാണിച്ച് ഔദ്യോഗിക അറിയിപ്പുകളാക്കായി കാത്തിരിക്കാനാണ് സി.എസ്.കെ ആരാധകരോട് ആവശ്യപ്പെട്ടിരിക്കുന്നത്.

‘ചേട്ടന്‍’ എന്നാണ് സഞ്ജുവിനെ താരങ്ങളെല്ലാം പൊതുവെ വിളിക്കാറുള്ളത്. അതുകൊണ്ട് തന്നെ ഇത് മലയാളി താരം ചെന്നൈക്കായി കളത്തില്‍ ഇറങ്ങുന്നുവെന്നതിന്റെ സൂചനയായാണ് ആരാധകര്‍ കാണുന്നത്.

പോസ്റ്റിന് താഴെ സഞ്ജുവിന്റെ പേര് കമ്മന്റ് ചെയ്ത് നിരവധി ആരാധകരാണ് എത്തിയിരിക്കുന്നത്. അപ്പോള്‍ സഞ്ജു ടീമില്‍ എത്തുന്നത് ഉറപ്പായി അല്ലേ എന്നാണ് ആരാധകന്‍ ചോദിക്കുന്നത്. മറ്റൊരു ആരാധകന്‍ ചേട്ടന്‍ വരുന്നു എന്നും കമന്റ് ചെയ്തിട്ടുണ്ട്.

സഞ്ജു ചെന്നൈ കുപ്പായത്തിലുള്ള ഒരു ഫോട്ടോ പങ്കുവെച്ച് ഇത് സ്വപ്നം കാണാന്‍ കഴിയുമോ എന്ന് മറ്റൊരു ആരാധകന്‍ ചോദിക്കുന്നുണ്ട്. ഇത് സഞ്ജു എത്തുന്നതിന്റെ സൂചന തന്നെയാണ് മറ്റൊരു ആരാധകന്‍ ഉറപ്പിച്ച് പറയുന്നുണ്ട്.

‘ സുഹൃത്തുക്കളെ ഇത് സഞ്ജു സി.എസ്.കെയില്‍ എത്തുന്നുവെന്നതിന്റെ സൂചനയാണ്. ആദ്യം ചേട്ടന്‍ വന്നാലേ പാട്ട്, പിന്നെ കാശി സാറിന്റെ ഫോണിലെ സമയം 3.12 ആണ്. 3 -12 = 9. ഇത് സഞ്ജുവിന്റെ ജേഴ്‌സി നമ്പരാണ്. അതുകൊണ്ട് ഇതൊരു സൂചനയാണ്,’ മറ്റൊരു ആരാധകന്‍ എഴുതി.

‘സഞ്ജുവുമായുള്ള ട്രേഡ് നടക്കുമോ? ഇത് വിശ്വസിക്കാമോ’ എന്ന് ചോദിക്കുന്നവരുമുണ്ട്.

Content Highlight: Chennai Super Kings post a reel with ‘Chettan vannalle’ song and fans asks would Sanju Samson’s trade  happen

We use cookies to give you the best possible experience. Learn more