| Thursday, 31st May 2018, 9:24 am

ലീഡ് ഉയര്‍ത്തി എല്‍.ഡി.എഫ്; ചെങ്ങന്നൂരില്‍ വിജയം ഉറപ്പിച്ചെന്ന് സജിചെറിയാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെങ്ങന്നൂര്‍: വ്യക്തമായ ഭൂരിപക്ഷത്തോടെ വിജയം നേടുമെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സജിചെറിയാന്‍. വോട്ടെണ്ണലിന്റെ ആദ്യ റൗണ്ട് പൂര്‍ത്തിയായപ്പോള്‍ വിജയത്തിന്റെ സൂചനകള്‍ ലഭിച്ചെന്ന് സജി ചെറിയാന്‍ പറഞ്ഞു. കഴിഞ്ഞ തവണ എല്‍.ഡി.എഫ് വിജയിച്ചപ്പോള്‍ പോലും പിന്നില്‍ നിന്ന മാന്നാര്‍ പഞ്ചായത്തില്‍ വ്യക്തമായ ഭൂരിപക്ഷമാണ് എല്‍.ഡി.എഫിന് ലഭിച്ചതെന്നും സജിചെറിയാന്‍ പറഞ്ഞു.

യു.ഡി.എഫിന് ശക്തമായ സ്വാധീനമുള്ള മേഖലയിലെ എല്‍.ഡി.എഫ് മുന്നേറ്റം യു.ഡി.എഫ് ക്യാമ്പിനെ ഞെട്ടിച്ചിരിക്കുകയാണ്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍ 3240 വോട്ടിനാണ് മുന്നിട്ട് നില്‍ക്കുന്നത്. പാണ്ടനാട് പഞ്ചായത്തില്‍ വോട്ടെണ്ണല്‍ തുടരുമ്പോഴും എല്‍.ഡി.എഫ് ആണ് മുന്നിട്ട് നില്‍ക്കുന്നത്.


Read Also : ’18ാം വയസുമുതല്‍ ബി.ജെ.പിയില്‍ പ്രവര്‍ത്തിച്ചതിനാണ് ഈ ശിക്ഷ’ യെന്ന് ടീഷര്‍ട്ടില്‍ ഭീഷണിക്കുറിപ്പ്: ബംഗാളില്‍ ബി.ജെ.പി പ്രവര്‍ത്തകനെ കെട്ടിത്തൂക്കി


സജി ചെറിയാന് 8326 വോട്ടാണ് ഇതുവരെയുള്ളത്. രണ്ടാം സ്ഥാനത്തുള്ള യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് 5697 വോട്ടും ബി.ജെ.പി സ്ഥാനാര്‍ത്ഥി പി.എസ്.ശ്രീധരന് പിള്ളയ്ക്ക് 4117 വോട്ടുമാണുള്ളത്.

അതേസമയം, തപാല്‍ വോട്ടിനായി അയച്ച ആകെ 797 ബാലറ്റുകളില്‍ 12 എണ്ണം മാത്രമാണ് തിരിച്ചു വന്നത്. 785 വോട്ടുകള്‍ എത്തിയിട്ടില്ല. എട്ട് മണിക്ക് മുമ്പ് എത്താത്തതിനാല്‍ ഇവ സംബന്ധിച്ച കൃത്യമായ വിവരം ലഭിച്ചിട്ടില്ല.

ചെങ്ങന്നൂര്‍ ഡി.വൈ.എസ്.പി ആര്‍. ബിനുവിന്റെ നേതൃത്വത്തില്‍ 300 പൊലീസുകാര്‍ വോട്ടെണ്ണല്‍ കേന്ദ്രത്തിന് ചുറ്റും കാവലുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more