| Monday, 26th May 2014, 12:33 pm

കേരളം ഭരിക്കുന്നത് പരനാറികളല്ല, പിണനാറികള്‍: ചെമ്മനം ചാക്കോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] തിരുവനന്തപുരം: സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ പരനാറി പ്രയോഗത്തിനെതിരെയുള്ള പരമാര്‍ശങ്ങള്‍ക്ക് ഇപ്പോഴും പഞ്ഞമില്ല. കവി ചെമ്മനം ചാക്കോയുടേതാണ് പുതിയ പരാമര്‍ശം.

കേരളം ഭരിക്കുന്നത് പരനാറികളല്ല, പിണനാറികളാണെന്നാണ് അദ്ദേഹത്തിന്റെ വിമര്‍ശനം. പരനാറിയെന്നാല്‍ പരമനാറിയെന്നാണ്. ശവത്തിന്റെ നാറ്റം ആണ് അതിലും വലുത്. ശവത്തിന് പിണം എന്നും ഒരു പര്യായമുണ്ട്. കേരളം ഭരിക്കുന്നത് പരനാറികളല്ല. പിണനാറികളാണെന്ന് പറയേണ്ടി വരും- അദ്ദേഹം പറഞ്ഞു.

പോലീസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിലാണ് ചെമ്മനം ചാക്കോ പിണറായി വിമര്‍ശിച്ച് പ്രസംഗിച്ചത്. കൊല്ലം സീറ്റിനെച്ചൊല്ലിയുണ്ടായ സീറ്റ് തര്‍ക്കത്തെ തുടര്‍ന്ന് മുന്നണി വിട്ട ആര്‍.എസ്.പി നേതാവ് എന്‍.കെ പ്രേമചന്ദ്രനെയായിരുന്നു പരനാറിയെന്ന് പിണറായി വിജയന്‍ വിശേഷിപ്പിച്ചിരുന്നത്.

We use cookies to give you the best possible experience. Learn more