| Saturday, 25th July 2026, 11:59 am

ഇന്റര്‍നെറ്റ് ഇല്ലാതെയും ജന്തര്‍ മന്ദറില്‍ ചാറ്റിങ്: ബിറ്റ് ആപ്പ് നീക്കം ചെയ്യാന്‍ ഉത്തരവിട്ട് കേന്ദ്ര സര്‍ക്കാര്‍

നിഷാന. വി.വി

ന്യൂദല്‍ഹി: ബിറ്റ് ചാറ്റ് എന്ന മെസേജിങ് ആപ്പ് നീക്കം ചെയ്യാന്‍ നിര്‍ദേശം നല്‍കി കേന്ദ്ര സര്‍ക്കാര്‍.
സി.ജെ.പിയുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഇന്റര്‍നെറ്റ് വിച്ഛേദിച്ചതോടെ സമരക്കാര്‍ സന്ദേശങ്ങള്‍ കൈമാറുന്നതിനായി ബിറ്റ് ചാറ്റ് ഉപയോഗിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഇതില്‍ പൊലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ദേശവിരുദ്ധരും, സൈബര്‍ കുറ്റവാളികളും നിയമപരമായ നിരീക്ഷണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ബിറ്റ് ചാറ്റ് ദുരുപയോഗം ചെയ്‌തേക്കാമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നീക്കം ചെയ്യാനുള്ള നിര്‍ദേശമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വാദം.

ബിറ്റ് ചാറ്റിന്റെ വിവിധ ആപ്പ് വേര്‍ഷനുകളിലേക്കുള്ള ഗിറ്റ്ഹബ്ബ് യു.ആര്‍.എല്‍ നീക്കം ചെയ്യാനാണ് ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്. മൊബൈല്‍ നെറ്റ് വര്‍ക്കോ ഇന്റര്‍നെറ്റോ ഇല്ലാതെ തന്നെ ബ്ലൂടൂത്ത് മോശ് നെറ്റ് വര്‍ക്ക് വഴി പിയര്‍ ടു പിയര്‍ സന്ദേശം അയക്കാന്‍ സാധ്യമാവുന്ന ആപ്പാണ് ബിറ്റ് ചാറ്റ്.

ഫോണ്‍ നമ്പറോ യൂസര്‍ നെയിമോ ഇതിന് ആവശ്യമില്ല. ഉത്തരവ് പുറപ്പെടുവിച്ച് മൂന്ന് മണിക്കൂറിനുള്ളില്‍ ഗിറ്റ്ഹബ്ബ് ലിങ്കുകള്‍ നീക്കം ചെയ്യുകയോ ആക്സസ് ബ്ലോക് ചെയ്യുകയോ വേണം. അല്ലാത്തപക്ഷം ശിക്ഷാനടപടികള്‍ നേരിടേണ്ടി വരുമെന്നും ഉത്തരവില്‍ പറയുന്നു.

അതേസമയം സി.ജെ.പിയുടെ പ്രതിഷേധം ഇന്നും തുടരുകയാണ്. ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കാമന്‍ തയ്യാറായില്ലെങ്കില്‍ രാജവ്യാപക പ്രക്ഷോഭം ആരംഭിക്കുമെന്ന് സംഘടന അറിയിച്ചു. കേന്ദ്രവുമായുള്ള മൂന്നാം ഘട്ട ചര്‍ച്ച ഇന്ന് നടക്കും.

Content Highlight: Chatting at Jantar Mantar without the internet: Central government orders removal of ‘Bit App’

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

Latest Stories

We use cookies to give you the best possible experience. Learn more