എഴുപതുകളില്‍ മലായാള സിനിമാ ലോകത്തെ ത്രസിപ്പിച്ച ചട്ടക്കാരി വീണ്ടുമെത്തുന്നു. 1977 ല്‍ പമ്മന്‍ രചിച്ച കഥ സേതുമാധവന്‍ സിനിമയാക്കുകയായിരുന്നു. തോപ്പില്‍ ഭാസിയായിരുന്നു ചിത്രത്തിന് തിരക്കഥ തയ്യാറാക്കിയത്.
2012 സിനിമ വീണ്ടും തിയേറ്ററുകളിലെത്തുമ്പോള്‍ സേതുമാധവന്റെ മകന്‍ സന്തോഷ് സേതുമാധവനാണ് സംവിധായകനാകുന്നത്. ഈ മാസം ചിത്രം തിയേറ്ററുകളിലെത്തും.
ലക്ഷ്മി ചെയ്ത ജൂലി എന്ന ആംഗ്ലോ ഇന്ത്യന്‍ നായികയെ പുതിയ ചട്ടക്കാരിയില്‍ അവതരിപ്പിക്കുന്നത് ഷംനാ കാസിമാണ്. മോഹനായി എത്തുന്നത് യുവ നായകനായ ഹേമന്ദും.
പഴയ ചിത്രത്തിലെ അഭിനേതാക്കളില്‍ സുകുമാരി മാത്രമാണ് പുതിയ ചട്ടക്കാരിയില്‍ അഭിനയിക്കുന്നത്. ഇന്നസെന്റും ചിത്രത്തില്‍ സുപ്രധാന വേഷത്തിലെത്തുന്നുണ്ട്.
എഞ്ചിന്‍ െ്രെഡവറായ മോറീസിന്റെ (ഇന്നസെന്റ്) മകളാണ് ജൂലി. ജൂലിയുടെ കൂട്ടുകാരിയായ ഉഷയുടെ സഹോദരനാണ് മോഹന്‍. ഇരുവരും തമ്മില്‍ പ്രണയത്തിലാകുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.
രേവതി കലാമന്ദിറിന്റെ ബാനറില്‍ സുരേഷ് കുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്.