| Wednesday, 18th March 2026, 12:36 pm

ക്യാപ്റ്റനായി ധോണി, ഒപ്പം ചിന്നത്തലയും; രാജസ്ഥാന്‍ ഇതിഹാസമായിട്ടും ഈ പ്ലെയിങ് ഇലവനില്‍ സഞ്ജുവിന് ഇടമില്ല

ആദര്‍ശ് എം.കെ.

ഐ.പി.എല്ലിന്റെ ആവേശം അലയടിക്കാന്‍ ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങളുടെ മാത്രം കാത്തിരിപ്പ്. നീണ്ട 17 വര്‍ഷത്തിനൊടുവില്‍ നേടിയ കിരീടം നിലനിര്‍ത്താന്‍ റോയല്‍ ചലഞ്ചേഴ്‌സ് ഒരുങ്ങുമ്പോള്‍ മറ്റ് ടീമുകളുടെയും ലക്ഷ്യം ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ കൊടുമുടി തന്നെയാണ്.

ആരാധകര്‍ക്കിടയില്‍ ഐ.പി.എല്‍ ആവേശം ചൂടുപിടിക്കുന്നതിനിടെ ചാറ്റ് ജി.പി.ടി തെരഞ്ഞെടുത്ത ഐ.പി.എല്‍ ഓള്‍ ടൈം ഇലവനാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. ഐ.പി.എല്‍ ലെജന്‍ഡ്‌സ് എന്ന് നിസ്സംശയം വിളിക്കാന്‍ സാധിക്കുന്ന 11 താരങ്ങളെ ഉള്‍പ്പെടുത്തിയാണ് ചാറ്റ് ജി.പി.ടി ഈ ടീം തെരഞ്ഞെടുത്തിരിക്കുന്നത്.

ഐ.പി.എല്ലിലെ എന്നല്ല ടി-20 ഫോര്‍മാറ്റിലെ ഏറ്റവും എക്‌സ്‌പ്ലോസീവ് ബാറ്റര്‍മാരില്‍ രണ്ട് പേരാണ് ഐ.പി.എല്‍ ഓള്‍ടൈം ഇലവന്റെ ഓപ്പണര്‍മാര്‍. മുംബൈ ഇന്ത്യന്‍സിനെ അഞ്ച് കിരീടം ചൂടിക്കുന്നതില്‍ നിര്‍ണായകമായ രോഹിത് ശര്‍മയും, 2016ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് അവരുടെ ചരിത്രത്തിലെ ഏക കിരീടം ചൂടിയപ്പോള്‍ ടീമിനെ നയിച്ച ഡേവിഡ് വാര്‍ണറുമാണ് ഓള്‍ ടൈം ഇലവന്റെ ഓപ്പണര്‍മാര്‍. സ്വപ്‌നതുല്യമായ ഓപ്പണിങ് ജോഡിയാണ് ഇവരെന്നതില്‍ ഒരു സംശയവും വേണ്ട.

രോഹിത് ശര്‍മ | ഡേവിഡ് വാര്‍ണര്‍

വണ്‍ ഡൗണായി ഐ.പി.എല്ലിലെ റണ്‍വേട്ടക്കാരില്‍ ഒന്നാമനും റോയല്‍ ചലഞ്ചേഴ്‌സിന്റെ ഫ്യൂച്ചര്‍ ഹോള്‍ ഓഫ് ഫെയ്മറുമായ വിരാട് കോഹ്‌ലിയെത്തുമ്പോള്‍ നാലാം നമ്പറില്‍ ആര്‍.സി.ബി ഹോള്‍ ഓഫ് ഫെയ്മറായ എ.ബി. ഡി വില്ലിയേഴ്‌സാണ് കളത്തിലിറങ്ങുന്നത്. ഇവര്‍ തമ്മിലുള്ള കെമിസ്ട്രി ഈ ടീമിനും ഗുണം ചെയ്യും.

വിരാടും ഡി വില്ലിയേഴ്‌സും

ചെന്നൈ സൂപ്പര്‍ കിങ്‌സ് ലെജഡന്‍ഡായ മിസ്റ്റര്‍ ഐ.പി.എല്‍ സുരേഷ് റെയ്‌നയാണ് അഞ്ചാമന്‍. ആറാം നമ്പറില്‍ ടീമിന്റെ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ എം.എസ്. ധോണിയാണ് ഇടം പിടിച്ചിരിക്കുന്നത്.

സുരേഷ് റെയ്‌നും എം.എസ്. ധോണിയും കിരീടവുമായി

അടുത്തത് രണ്ട് ഓള്‍ റൗണ്ടര്‍മാരാണ്, രവീന്ദ്ര ജഡേജയും സുനില്‍ നരെയ്‌നും. ബാറ്റ് കൊണ്ടും പന്തുകൊണ്ടും ഒരുപോലെ വിരുതുകാട്ടുന്ന ഇരുവരും ഐ.പി.എല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ പ്രധാനികളുമാണ്. ഇവരാണ് ടീമിന്റെ സ്പിന്‍ ഡിപ്പാര്‍ട്‌മെന്റ് കൈകാര്യം ചെയ്യുന്നതും.

രവീന്ദ്ര ജഡേജ | സുനില്‍ നരെയ്ന്‍

സ്വിങ് കിങ് ഭുവനേശ്വര്‍ കുമാര്‍, സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുംറ, യോര്‍ക്കര്‍ കിങ് ലസിത് മലിംഗയുമെത്തുന്നതോടെ ചാറ്റ് ജി.പി.ടി തെരഞ്ഞെടുത്ത ഏറ്റവും മികച്ച ഇലവനും പൂര്‍ത്തിയാകും.

ചാറ്റ് ജി.പി.ടി തെരഞ്ഞെടുത്ത ഐ.പി.എല്‍ ഓള്‍ ടൈം ഇലവന്‍

രോഹിത് ശര്‍മ, ഡേവിഡ് വാര്‍ണര്‍, വിരാട് കോഹ്‌ലി, എ.ബി. ഡി വില്ലിയേഴ്‌സ്, സുരേഷ് റെയ്‌ന, എം.എസ്, ധോണി (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, സുനില്‍ നരെയ്ന്‍, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, ലസിത് മലിംഗ.

Content Highlight: Chat GPT’s all time IPL eleven

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more