[share]
[]പനാജി: ലൈംഗികാരോപണ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട തെഹല്‍ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലിനെതിരായ കുറ്റപത്രം സമര്‍പ്പിച്ചു.
ലൈംഗികാതിക്രമം, സ്ത്രികളെ അപമാനിക്കല്‍ എന്നീ വകുപ്പുകളാണ് തേജ്പാലിനെതിരെ ചുമത്തിയിരിക്കുന്നത്.
ഗോവാ പൊലീസാണ് കുറ്റപത്രം സമര്‍പ്പിച്ചത്. തെളിവുണ്ടെന്ന് കണ്ടതിനാലാണ് തേജ്പാലിനെ അറസ്റ്റുചെയ്തതെന്നും പൊലീസ് കുറ്റപത്രത്തില്‍ പറയുന്നുണ്ട്.
കഴിഞ്ഞവര്‍ഷം നവംബറില്‍ തെഹല്‍കയുടെ ആഭിമുഖ്യത്തില്‍ ഗോവയില്‍ സംഘടിപ്പിച്ച തിങ്ക്‌ഫെസ്റ്റിന് ഇടയിലാണ് പഞ്ചനക്ഷത്ര ഹോട്ടലിന്റെ ലിഫ്റ്റില്‍ വെച്ച് തേജ്പാല്‍ യുവസഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ചത്.
സംഭവം പുറത്തുവന്നതോടെ അദ്ദേഹം തെഹല്‍കയുടെ പത്രാധിപപദവി ഒഴിഞ്ഞിരുന്നു. തേജ്പാല്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ വിവിധ കോടതികള്‍ തള്ളിയിരുന്നു. തുടര്‍ന്ന് കഴിഞ്ഞ നവംബര്‍ 30നാണ് തേജ്പാല്‍ അറസ്റ്റിലാവുന്നത്.
കേസില്‍ ഫെബ്രുവരി 15നകം കുറ്റപത്രം സമര്‍പ്പിക്കുമെന്ന് പൊലീസ് നേരത്തെ അറിയിച്ചിരുന്നു.
എന്നാല്‍ ഫോറന്‍സിക് പരിശോധനാ ഫലം കിട്ടാന്‍ വൈകിയതാണ് കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകിയതെന്നാണ് സൂചന.
ഈ മാസം 24 വരെയായിരുന്നു തേജ്പാലിന്റെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി.