ബിഗ് എംസിന്റെ റീയൂണിയന്‍ എന്ന നിലയില്‍ റിലീസിന് മുമ്പ് സ്‌കൈ ലെവല്‍ ഹൈപ്പ് സ്വന്തമാക്കിയ ചിത്രമായിരുന്നു പേട്രിയറ്റ്. മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തില്‍ ശക്തമായ വേഷം കൈകാര്യം ചെയ്തുകൊണ്ട് മോഹന്‍ലാലും എത്തിയിരുന്നു. മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്.
മമ്മൂട്ടിയും മോഹന്‍ലാലും വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുമ്പോള്‍ ഔട്ട് ആന്‍ഡ് ഔട്ട് മാസ് മസാല ചിത്രം പ്രതീക്ഷിച്ച ചിലര്‍ നിരാശരാവുകയും ചിത്രത്തിനെതിരെ കടുത്ത രീതിയില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ത്തുകയും ചെയ്തു. മോഹന്‍ലാലിന്റെ കഥാപാത്രത്തെ അവതരിപ്പിച്ച രീതിയാണ് മറ്റ് ചിലര്‍ക്ക് ദഹിക്കാതെ പോയത്.
സ്റ്റാര്‍ഡത്തിന് അപ്പുറം തങ്ങളിലെ നടന് വെല്ലുവിളി നിറഞ്ഞ കഥാപാത്രങ്ങള്‍ തെരഞ്ഞെടുത്ത മമ്മൂട്ടിയെയും മോഹന്‍ലാലിനെയും അംഗീകരിക്കാന്‍ ഇപ്പോഴും മലയാളത്തിലെ ചില പ്രേക്ഷകര്‍ക്ക് മനസ് വന്നിട്ടില്ല. പേട്രിയറ്റില്‍ കാലിന് പ്രശ്‌നമുള്ള റഹീം നായികിനെയും പ്രായത്തിന്റെ അവശതകള്‍ ബാധിച്ച ഡാനിയേലിനെയും ആരാധകരില്‍ ചിലര്‍ ഏറ്റെടുക്കാന്‍ മടിക്കുന്നുണ്ട്. പേട്രിയറ്റിന് ലഭിക്കുന്ന വിമര്‍ശനങ്ങള്‍ കാണുമ്പോള്‍ ചര്‍ച്ചയാകുന്നത് 2011ല്‍ പുറത്തിറങ്ങിയ ട്രാഫിക് എന്ന ചിത്രമാണ്.
മലയാളസിനിമയുടെ ഗതിമാറ്റിയ ചിത്രമെന്നാണ് ട്രാഫിക്കിനെ പലരും വിശേഷിപ്പിക്കുന്നത്. വിനീത് ശ്രീനിവാസന്‍, ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍ എന്നിങ്ങനെ വലിയ താരനിര അണിനിരന്ന ചിത്രത്തില്‍ പലരുടെയും ശ്രദ്ധ ആകര്‍ഷിച്ചത് ശ്രീനിവാസന്‍ അവതരിപ്പിച്ച സുദേവന്‍ എന്ന കഥാപാത്രമാണ്. ചിത്രത്തില്‍ ഏറ്റവും പ്രധാനപ്പെട്ട മിഷനായ ഹൃദയം ട്രാന്‍സ്പ്ലാന്റ് ചെയ്യുന്ന വാഹനത്തിന്റെ ഡ്രൈവര്‍ ശ്രീനിവാസന്റെ കഥാപാത്രമായിരുന്നു.
ട്രാഫിക് Photo: Screen grab/ TVNXT
മലയാളികള്‍ കണ്ടുശീലിച്ചിട്ടില്ലാത്ത വേഷമായതിനാല്‍ ശ്രീനിവാസന്റെ കഥാപാത്രത്തിന് ആ മിഷന്‍ പൂര്‍ത്തിയാക്കാനാകുമോ എന്നായിരുന്നു പലരും ചിന്തിച്ചത്. കഥയുടെ കൂടെ പ്രേക്ഷകര്‍ സഞ്ചരിച്ചതോടെ ചിത്രം വന്‍ വിജയമായി. അതുവരെയുണ്ടായിരുന്ന സ്റ്റാര്‍ഡമുള്ള നടന്മാര്‍ വിജയിക്കുക എന്ന ഫോര്‍മുലയെ തിരുത്തിയെഴുതുകയായിരുന്നു ട്രാഫിക്.
പേട്രിയറ്റിലും ഇത്തരമൊരു തിരുത്തിയെഴുതല്‍ കാണാനാകും. വില്ലന്മാരെ നേരിടാനായി ലിഫ്റ്റില്‍ കയറുന്ന റഹീം നായിക് അതിനകത്ത് വെച്ച് വലിയൊരു ഫൈറ്റ് നടത്തുന്നുണ്ട്. മോഹന്‍ലാല്‍ എന്ന താരം എല്ലാ വില്ലന്മാരെയും തല്ലി തോല്പിച്ച് സ്ലോ മോഷനില്‍ നടന്നുവരുമെന്ന് കരുതിയ പ്രേക്ഷകര്‍ കാണുന്നത് ആ കഥാപാത്രത്തിന്റെ മരണമാണ്.
പേട്രിയറ്റ് Photo: Screen grab/ Anto Joseph Film Company
മാസിന്റെ പര്യായമായി മാത്രം പലരും കണ്ടിരുന്ന മോഹന്‍ലാലിനെ അത്തരമൊരു സീനില്‍ സോ കോള്‍ഡ് ഫാന്‍സിന് സങ്കല്പിക്കാനാകാത്തതിന്റെ ഫലമാണ് പേട്രിയറ്റിന് ലഭിക്കുന്ന നെഗറ്റീവ് റിവ്യൂകള്‍. എന്നാല്‍ വെറും സൂപ്പര്‍സ്റ്റാര്‍ ഇമേജില്‍ മാത്രം തളച്ചിട്ടുകൊണ്ട് അവരെ ചലഞ്ചിങ്ങായിട്ടുള്ള വേഷങ്ങള്‍ ചെയ്യാന്‍ സമ്മതിക്കാത്ത ഇത്തരം ആരാധക കൂട്ടങ്ങള്‍ താരങ്ങള്‍ക്ക് തന്നെ വെല്ലുവിളിയാണ്. മലയാളത്തില്‍ മാത്രം സംഭവിക്കുന്ന ഇത്തരം സിനിമകളെ ഡീഗ്രേഡ് ചെയ്യുന്ന പ്രവണത പ്രോത്സാഹിപ്പിച്ചുകൂട.
Content Highlight: Character Analysis of Sreenivasan in Traffic and Mohanlal’s character in Patriot