| Sunday, 12th July 2026, 6:59 pm

വൈക്കം ഡേവിഡ് ശ്രീനിവാസന്‍, അച്ഛനെപ്പോലെയാകാന്‍ പറ്റാത്ത മകന്‍ വിനീത് ശ്രീനിവാസന്‍... മോളിവുഡ് ടൈംസ് ഡീകോഡിങ് അവസാനിക്കുന്നില്ല

അമര്‍നാഥ് എം.

ഒ.ടി.ടിയിലെത്തി രണ്ടാഴ്ച പിന്നിടുമ്പോഴും സിനിമാപേജുകളിലെ ചര്‍ച്ച മോളിവുഡ് ടൈംസാണ്. നസ്‌ലെനെ നായകനാക്കി അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്ത ചിത്രം തിയേറ്ററില്‍ സമ്മിശ്ര പ്രതികരണമായിരുന്നു നേടിയത്. ഒ.ടി.ടി റിലീസിന് ശേഷം സിനിമാപേജുകളില്‍ മോളിവുഡ് ടൈംസാണ് പ്രധാന ചര്‍ച്ചാവിഷയം.

സിനിമയോട് പാഷനുള്ള വിനീത് മാധവനെന്ന ചെറുപ്പക്കാരന്‍ തന്റെ ആഗ്രഹപ്രകാരം സിനിമാലോകത്തേക്ക് കടന്നുവരികയും പിന്നീട് അയാള്‍ നേരിടുന്ന പ്രശ്‌നങ്ങളുമാണ് ചിത്രത്തിന്റെ കഥ. സിനിമാലോകത്തെ ചതികളും കാലുവാരലുമെല്ലാം പച്ചക്ക് വരച്ചിട്ട ചിത്രം കൂടിയായിരുന്നു മോളിവുഡ് ടൈംസ്. ഇപ്പോഴും സിനിമയിലെ കഥാപാത്രങ്ങള്‍ റിയല്‍ ലൈഫില്‍ ആരെല്ലാമാണെന്ന് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച നടത്തുകയാണ്.

അഭിനവ് സുന്ദര്‍ നായകിന്റെ പല സ്വഭാവ സവിശേഷതകളും നായകനായ വിനീത് മാധവന് ഉണ്ടെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു. ഇക്കാര്യം സംവിധായകനും സ്ഥിരീകരിച്ചിട്ടുണ്ട്. ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍ ആരെല്ലാമാണെന്ന ചര്‍ച്ചയാണ് നടക്കുന്നത്. സംഗീത് പ്രതാപ് അവതരിപ്പിച്ച അര്‍ജുന്‍ ഹരിദാസ് ബേസില്‍ ജോസഫാണോ എന്നാണ് പലരും ചോദിക്കുന്നത്.

ഇപ്പോഴിതാ മൂവീ സ്ട്രീറ്റ് എന്ന ഫേസ്ബുക്ക് ഗ്രൂപ്പില്‍ സാംസണ്‍ തരകന്‍ എന്നയാള്‍ പങ്കുവെച്ച പോസ്റ്റില്‍ മറ്റ് കഥാപാത്രങ്ങളെക്കുറിച്ചും സംസാരിക്കുന്നുണ്ട്. ജഗദീഷ് അവതരിപ്പിച്ച വൈക്കം ഡേവിഡ് റിയല്‍ ലൈഫില്‍ ശ്രീനിവാസനായേക്കാമെന്നാണ് പോസ്റ്റില്‍ പറയുന്നത്. ശ്രീനിവാസന്റെ തിരക്കഥകള്‍ പലതും മറ്റൊരാള്‍ എഴുതിയതാകുമെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നതായും പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്.

മോളിവുഡ് ടൈംസ് Photo: Samson Tharakan/ Facebook

വൈക്കം ഡേവിഡിന്റെ ലെഗസി ആവര്‍ത്തിക്കാനാകാത്ത മകനായിട്ടാണ് ഷറഫുദ്ദീന്‍ അവതരിപ്പിച്ച സച്ചിന്‍ ഡേവിഡ് എന്ന കഥാപാത്രത്തെ കാണിച്ചിരിക്കുന്നത്. വൈക്കം ഡേവിഡ് ശ്രീനിവാസനാകുമ്പോള്‍ സച്ചിന്‍ എന്ന കഥാപാത്രം വിനീത് ശ്രീനിവാസനായിരിക്കുമെന്നും പോസ്റ്റില്‍ പറയുന്നു. ചുറ്റുമുള്ള വരെ വിനീത് ശ്രീനിവാസന്‍ സഹായിക്കുന്നതുപോലെ സച്ചിന്‍ ഡേവിഡ് വിനീത് മാധവനെ സഹായിക്കുന്നുണ്ടെന്നും സാംസണ്‍ ചൂണ്ടിക്കാണിച്ചു.

മെഡിക്കല്‍ പഠനം ഉപേക്ഷിച്ച് സിനിമയിലേക്കെത്തിയ സുജി എന്ന കഥാപാത്രത്തെപ്പോലെയാണ് റിയല്‍ ലൈഫില്‍ ഗണേശ് രാജെന്നും പോസ്റ്റില്‍ പറയുന്നു. ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും ഇത്തരത്തില്‍ ക്യാരക്ടര്‍ ബില്‍ഡ് ചെയ്യുന്നതില്‍ തെറ്റില്ലെന്നും പറഞ്ഞാണ് സാംസണ്‍ തരകന്‍ തന്റെ പോസ്റ്റ് അവസാനിപ്പിച്ചത്.

Content Highlight: Character analysis of Mollywood Times viral

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more