| Friday, 21st June 2019, 6:13 pm

അമിത് ഷായുടെ യോഗാ പരിപാടിയില്‍ വിരിച്ച പായകള്‍ നാട്ടുകാര്‍ കൊണ്ടുപോയി; കാഴ്ച്ചക്കാരായി സംഘാടകര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

റോത്തക്ക്: അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് ഹരിയാനയില്‍ അമിത് ഷായുടെ നേതൃത്വത്തില്‍ നടന്ന യോഗാ പരിപാടിയില്‍ ഉപയോഗിച്ച മാറ്റുകള്‍ കൊള്ളയടിക്കപ്പെട്ടു. പരിപാടിയില്‍ പങ്കെടുക്കാനെത്തിയവരാണ് വി.ഐ.പി ഗസ്റ്റുകള്‍ക്ക് വേണ്ടി മാറ്റിവെച്ച ചൈനീസ് നിര്‍മ്മിത മാറ്റുകള്‍ എടുത്ത് കൊണ്ട് പോയത്.

മാറ്റ് എടുക്കാനായി ആളുകള്‍ പരസ്പരം അടിപിടി കൂടുന്നതിന്റെ ദൃശ്യങ്ങള്‍ ആജ്തക് ടിവിയാണ് പുറത്തു വിട്ടത്. വീട്ടില്‍ പോയി യോഗ ചെയ്യാനാണ് മാറ്റ് എടുക്കുന്നതെന്ന് ദൃശ്യങ്ങളില്‍ ഒരാള്‍ പറയുന്നുണ്ട്.

ചടങ്ങില്‍ രണ്ടുതരം മാറ്റുകളാണ് ഉപയോഗിച്ചിരുന്നത്. സാധാരണ ആളുകള്‍ക്ക് ഖാദി കൊണ്ടുണ്ടാക്കിയ മാറ്റുകളും വി.ഐ.പി വിഭാഗത്തില്‍ മെയ്ഡ് ഇന്‍ ചൈന മാറ്റുകളുമാണ് ഉപയോഗിച്ചത്.

അമിത് ഷായ്‌ക്കൊപ്പം ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറും റോത്തക്കില്‍ നടന്ന യോഗാ ദിനാചരണത്തില്‍ പങ്കെടുത്തിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more