| Monday, 22nd June 2015, 11:03 am

2005നു മുമ്പുള്ള കറന്‍സി നോട്ടുകള്‍ ജൂണ്‍ 30ന് മുമ്പ് മാറ്റിവാങ്ങുക

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: നിങ്ങളുടെ കയ്യിലുള്ള കറന്‍സി നോട്ടുകള്‍ 2005ന് മുമ്പുള്ളതാണെങ്കില്‍ അത് ജൂണ്‍ 30ന് മുമ്പ് മാറ്റിവാങ്ങുക. അതിനു ശേഷം അതിന് വിലയില്ലാതാകും. റിസര്‍വ്വ് ബാങ്കിന്റെ താരുമാനത്തെ തുടര്‍ന്നാണ് 2005ന് മുമ്പുള്ള കറന്‍സികള്‍ പിന്‍വലിക്കുന്നത്. നോട്ടുകള്‍ മാറ്റി വാങ്ങുന്നതിന് ജൂണ്‍ 30 വരെയാണ് റിസര്‍വ്വ് ബാങ്ക് സമയം അനുവദിച്ചിരുന്നത്. 10 രൂപമുതല്‍ 1000 രൂപവരെയുള്ള നോട്ടുകള്‍ ഇത്തരത്തില്‍ റിസര്‍വ് ബാങ്ക് പിന്‍വലിക്കും.

നേരത്തെ ജനുവരി ഒന്നിനു മുമ്പ് നോട്ടുകള്‍ മാറ്റി വാങ്ങണമെന്നായിരുന്നു റിസര്‍വ്വ് ബാങ്ക് അറിയിച്ചിരുന്നത്. ഇതി പിന്നീട് ജൂണ്‍ 30 വരെ നീട്ടി നല്‍കുകയായിരുന്നു. എല്ലാ ബാങ്കുകളുടേയും ബ്രാഞ്ചുകളില്‍ നിന്ന് നോട്ടുകള്‍ മാറ്റി വാങ്ങാം. ഉത്തരവിറങ്ങി ഇതുവരെ 164 കോടി രൂപയുടെ പഴയ നോട്ടുകളാണ് ബാങ്ുകള്‍ വഴി ശേഖരിച്ചിട്ടുള്ളത്. ഇനിയും 21,750 രൂപയുടെ കറന്‍സികള്‍ പിന്‍വലിക്കാനുണ്ടെന്നാണ് കണക്കുകള്‍.

പഴയനോട്ടുകള്‍ തിരിച്ചറിയുന്നതിനായി നോട്ടിന്റെ താഴെ വര്‍ഷം രേഖപ്പെടുത്തിയിട്ടുണ്ടാകും. 2005 ന് മുമ്പ് പുറത്തിറങ്ങിയ നോട്ടുകളില്‍ വര്‍ഷം രേഖപ്പെടുത്തിയിട്ടുണ്ടാവില്ല. ഇതിതരം നോട്ടുകളാണ് നിങ്ങള്‍ മാറ്റി വാങ്ങേണ്ടത്. കയ്യിലെ കാശ് നഷ്ടമാകാതിരിക്കാന്‍ അവ ഉടന്‍ തന്നെ മാറ്റി വാങ്ങുക.

Latest Stories

We use cookies to give you the best possible experience. Learn more