| Sunday, 31st August 2025, 11:46 am

സീരിയസാണ്, സംസാരിക്കില്ലെന്നാണ് അയാളെ പറ്റി കേട്ടത്; എനിക്ക് നല്ല കംഫര്‍ട്ടബിളായിരുന്നു: ചന്തു സലിംകുമാര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലൗ ഇന്‍ സിംഗപ്പൂര്‍ എന്ന ചിത്രത്തിലൂടെ കരിയര്‍ തുടങ്ങി ഇന്ന് മലയാളികള്‍ക്ക് പരിചിതനായ നടനാണ് ചന്തു സലിംകുമാര്‍. മലയാളത്തിന്റെ പ്രിയ നടന്‍ സലിംകുമാറിന്റെ മകന്‍ കൂടിയായ അദ്ദേഹം മഞ്ഞുമ്മല്‍ ബോയ്സിലെ അഭിലാഷ് എന്ന കഥാപാത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്.

തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുന്ന ലോക ചാപ്റ്റര്‍ വണ്‍ ചന്ദ്രയിലും ചന്തു അഭിനയിച്ചിട്ടുണ്ട്. അരുണ്‍ ഡൊമനിക് സംവിധാനം ചെയ്ത ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് നിമിഷ് രവിയാണ്. ഇപ്പോള്‍ നിമിഷ് രവിയെ കുറിച്ച് സംസാരിക്കുകയാണ് ചന്തു.

‘നിമിഷിനെ പറ്റി ഞാന്‍ കേട്ടിട്ടേ ഉള്ളൂ. നല്ല സീരിയസാണ്, അധികം സംസാരിക്കുകയില്ല എന്നൊക്കെയാണ് ഞാന്‍ കേട്ടത്. പക്ഷേ നിമിഷാണ് എന്റെയടുത്ത് ആദ്യമായിട്ട് സംസാരിക്കുന്നത്. സെറ്റില്‍ വന്നപ്പോള്‍ ഞാന്‍ ആദ്യ ദിവസം കമ്പിനിയാകുന്നത് നിമിഷുമായിട്ടാണ്. നിമിഷുമായിട്ട് വര്‍ക്ക് ചെയ്യാന്‍ എനിക്ക് നല്ല കംഫര്‍ട്ടബിളുമായിരുന്നു.

എന്റെയടുത്ത് ആദ്യം കഥ പറയാന്‍ വരുന്നത് നിമിഷും ഡൊമനിക്ക് ഏട്ടനും കൂടിയാണ്. ആ കഥ പറച്ചിലില്‍ തന്നെ നമ്മള്‍ ഒന്ന് ജെല്ലായിരുന്നു. പിന്നെ പുള്ളിയുടെ കൂടെ വര്‍ക്ക് ചെയ്യാന്‍ ബുദ്ധിമുട്ടൊന്നും ഉണ്ടായിരുന്നില്ല. അടിപൊളിയായിരുന്നു,’ചന്തു പറയുന്നു.

2019ല്‍ പുറത്തിറങ്ങിയ ലൂക്കാ എന്ന ചിത്രത്തൂടെ തന്റെ കരിയര്‍ ആരംഭിച്ച ഛായാഗ്രാഹകനാണ് നിമിഷ് രവി. ചുരുങ്ങിയ ചിത്രങ്ങള്‍കൊണ്ട് തന്നെ അദ്ദേഹം ഇന്‍ഡസ്ട്രിയില്‍ ശ്രദ്ധിക്കപ്പെട്ടു. ലക്കി ബാസ്‌കര്‍, റോഷാക്, സാറാസ് എന്നിങ്ങനെ മികച്ച ചിത്രങ്ങളുടെ ഭാഗമാകാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.

Content highlight: Chandu salimkumar talks  about Nimish ravi

We use cookies to give you the best possible experience. Learn more