| Sunday, 14th September 2025, 8:42 am

ഞാന്‍ അന്ന് പറഞ്ഞത് ദുല്‍ഖര്‍ കേട്ടു; നീ എന്താണ് എന്നെ വിളിക്കാത്തത് എന്നായിരുന്നു ദുല്‍ഖറിന്റെ ചോദ്യം: ചന്തു സലിം കുമാര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലൗ ഇന്‍ സിംഗപ്പൂര്‍ എന്ന ചിത്രത്തിലൂടെ കരിയര്‍ തുടങ്ങി ഇന്ന് മലയാളികള്‍ക്ക് പരിചിതനായ നടനാണ് ചന്തു സലിംകുമാര്‍. മലയാളത്തിന്റെ പ്രിയ നടന്‍ സലിംകുമാറിന്റെ മകന്‍ കൂടിയായ അദ്ദേഹം മഞ്ഞുമ്മല്‍ ബോയ്‌സിലെ അഭിലാഷ് എന്ന കഥാപാത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്.

തിയേറ്ററുകളെ ജനസാഗരമാക്കി 200 കോടിയും പിന്നിട്ട് മുന്നേറുന്ന ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്രയില്‍ ചന്തു ഒരു പ്രധാനവേഷത്തില്‍ അഭിനയിച്ചു. ചിത്രത്തില്‍ വേണു എന്ന കഥപാത്രമായാണ് ചന്തു സലീകുമാര്‍ എത്തിയിരുന്നത്.

ഇപ്പോള്‍ ദുല്‍ഖറിനെ കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം. ലോകയുടെ നിര്‍മാതാവ് കൂടിയാണ് ദുല്‍ഖര്‍. ദുല്‍ഖറുമായി വലിയ സൗഹൃദമുള്ള ആളല്ല താന്‍ എന്നാണ് ചന്തു പറയുന്നത്. പണ്ട് താന്‍ ലൊക്കേഷനില്‍ ദുല്‍ഖറിനെ കാണാനൊക്കെ പോയിട്ടുണ്ടെന്നും അത്ര മാത്രമാണ് തങ്ങള്‍ തമ്മിലുള്ള ബന്ധമെന്നും അദ്ദേഹം പറയുന്നു.

‘പിന്നെ എനിക്ക് ദുല്‍ഖര്‍ എന്നത് മമ്മൂക്കയുടെ മകനാണ്. മമ്മൂക്ക എനിക്ക് വളരെ പ്രിയപ്പെട്ട ആളാണ്. എന്റെ സൂപ്പര്‍ ഹീറോയാണ് എന്ന് തന്നെ പറയാം. അദ്ദേഹത്തിന്റെ മകനാണ് ദുല്‍ഖര്‍. ഞാന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുമുണ്ട്, എന്റെ അടുത്ത് ദുല്‍ഖറിന്റെ നമ്പറൊന്നും ഇല്ലെന്ന്. പുള്ളി എന്നെ വിളിക്കാറില്ല, ഞാന്‍ അങ്ങോട്ടും വിളിക്കാറില്ല എന്ന്. പക്ഷേ ഞാന്‍ ആ പറഞ്ഞത് ദുല്‍ഖര്‍ കേട്ടു. ആ ഇന്റര്‍വ്യൂ ദുല്‍ഖര്‍ കണ്ടു.

പിന്നെ ദുല്‍ഖര്‍ ഒരു ദിവസം എന്റെയുത്ത് വന്നിട്ട് ‘ നീ എന്താണ് എന്നെ വിളിക്കാത്തത്. നിന്റെ അടുത്ത് എന്താണ് എന്റെ നമ്പര്‍ ഇല്ലാത്തത്. എന്നെ വിളിച്ചൂടെ എന്നൊക്കെ ചോദിച്ചു.

ഒരു പാന്‍ ഇന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ എന്റെയടുത്ത് ചോദിക്കുകയാണ് നിനക്ക് എന്നെ വിളിച്ചൂടെ, മെസേജ് അയച്ചുകൂടെ എന്നൊക്കെ. പിന്നെ ദുല്‍ഖര്‍ ഇങ്ങനെ പറഞ്ഞപ്പോഴും ഇതൊക്കെ എല്ലാവരും പറയുന്നതല്ലേ എന്ന് ഞാന്‍ വിചാരിച്ചു. പക്ഷേ അങ്ങനെയല്ല. ദുല്‍ഖറിന് നമ്മള്‍ ഒരു മെസേജ് അയച്ചാല്‍ പുള്ളി തിരിച്ച് ഒരു എസ്. എ ആയിരിക്കും അയക്കുക. എല്ലാ കാര്യങ്ങളും പറയും ഞാന്‍ പോലും എന്റെ സുഹൃത്തുക്കള്‍ക്ക് അത്ര വലിയൊരു റിപ്ലെ കൊടുക്കാറില്ല,’ ചന്തു പറയുന്നു.

Content highlight: Chandu Salimkumar talks about his friendship with Dulquer Salmaan

We use cookies to give you the best possible experience. Learn more