| Monday, 15th September 2025, 7:08 am

അച്ഛന്റെ മീറ്റര്‍ പിടിക്കാന്‍ മനപൂര്‍വം ശ്രമിച്ചില്ല; ചില സീനുകളില്‍ എനിക്കും തോന്നി: ചന്തു സലിംകുമാര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് സുപരിചിതായ നടനാണ് ചന്തു സലിംകുമാര്‍. ലൗ ഇന്‍ സിംഗപ്പൂര്‍ എന്ന ചിത്രത്തില്‍ ബാലതാരമായാണ് ചന്തു സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. മലയാളത്തിന്റെ പ്രിയ നടന്‍ സലിംകുമാറിന്റെ മകന്‍ കൂടിയാണ് അദ്ദേഹം. കഴിഞ്ഞ വര്‍ഷം റിലീസായ മഞ്ഞുമ്മല്‍ ബോയ്സിലെ അഭിലാഷ് എന്ന കഥപാത്രത്തിലൂടെയാണ് ചന്തു ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്.

തിയേറ്ററില്‍ വിജയകുതിപ്പ് തുടരുന്ന ലോക ചാപ്റ്റര്‍ വണ്‍ ചന്ദ്രയിലും ചന്തു ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. സിനിമയില്‍ വേണു എന്ന കഥാപാത്രമായി എത്തിയ ചന്തു തന്റെ പെര്‍ഫോമന്‍സിലൂടെ കയ്യടി നേടി. സലീം കുമാറിനെ ഓര്‍മിപ്പിക്കുന്നതായിരുന്നു ചന്തുവിന്റെ പ്രകടനമെന്ന് പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടിരുന്നു.

ഇപ്പോള്‍ ക്യൂ സ്റ്റ്യൂഡിയോയുമായുള്ള അഭിമുഖത്തില്‍ ലോകയിലെ തന്റെ കഥാപാത്രത്തെ കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം. സിനിമയില്‍ അച്ഛന്റെ മീറ്റര്‍ പിടിക്കാന്‍ താന്‍ മനപൂര്‍വം ശ്രമിച്ചിട്ടില്ലെന്ന് ചന്തു പറയുന്നു.

‘അങ്ങനെ വേണമെന്ന് വിചാരിച്ച് ചെയ്തതല്ല. സാധാരണ എങ്ങനെയാണോ പെര്‍ഫോം ചെയ്യാറുള്ളത് അങ്ങനെ തന്നെ ചെയ്തതാണ്. ചില സീനുകളില്‍ എനിക്കും തോന്നി, ഇത് അച്ഛന്റെ ഒരു സ്റ്റൈലാണല്ലോ എന്ന്.

സിനിമില്‍ ഞാന്‍ നസ്‌ലെനോട് ബാല്‍ക്കണിയില്‍ വെച്ചിട്ട് സംസാരിക്കുന്ന ഒരു സീനുണ്ട്. അത് ചെയ്തപ്പോഴാണ് ഡൊമിനിക് ഏട്ടന്‍ പറഞ്ഞത് അച്ഛന്‍ ചെയ്യുന്നത് പോലെ ഉണ്ടെന്ന്. എവിടെയോ ഒരു റിസബ്ലന്‍സ് തോന്നിയത് അവിടെയാണ്. അന്ന് കണ്ടപ്പോള്‍ ഡൊമിനിക്കിനോട് ഞാന്‍ ചോദിച്ചു ഇത് ഓക്കെയാണോ എന്ന്. അദ്ദേഹം എടാ ഓക്കെയാടാ എന്നാണ് പറഞ്ഞത്,’ ചന്തു സലിംകുമാര്‍ കൂട്ടിച്ചേര്‍ത്തു.

Content highlight: Chandu Salimkumar says he never tried to catch up with his father Salimkumar’s meter in Lokah

We use cookies to give you the best possible experience. Learn more