| Thursday, 21st August 2025, 2:15 pm

നീ ചെയ്തത് മോശമായി പോയി എന്ന് ആ സിനിമ കണ്ടിട്ട് പലരും പറഞ്ഞു: ചന്തു സലിംകുമാര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് ചന്തു സലിംകുമാര്‍. മലയാളത്തിന്റെ പ്രിയ നടന്‍ സലിംകുമാറിന്റെ മകന്‍ കൂടിയായ അദ്ദേഹംമഞ്ഞുമ്മല്‍ ബോയ്‌സ്  എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധേയനായത്. ചന്തു ഭാഗമാകുന്ന ഏറ്റവും പുതിയ സിനിമയാണ് ലോക ചാപ്പ്റ്റര്‍ വണ്‍ ചന്ദ്ര. കല്യാണി പ്രിയദര്‍ശന്‍, നസ്‌ലെന്‍ തുടങ്ങി വന്‍താരനിര അണിനിരക്കുന്ന സിനിമയില്‍ ചന്തുവും പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്.

ഇപ്പോള്‍ ചില സിനിമയില്‍ തന്റെ കഥാപാത്രം ഇഷ്ടപ്പെട്ടിട്ടില്ലെന്ന് പറഞ്ഞവരുണ്ടെന്ന് ചന്തു പറയുന്നു. മാത്യഭൂമിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ആളുകള്‍ക്ക് ഇഷ്ടപ്പെടാത്ത കഥാപാത്രം ചെയ്തിട്ട് അത് ഇഷ്ടപ്പെടുത്തുക എന്നൊരു സംഭവം ഉണ്ട്. അത് കുറച്ച് വെല്ലുവിളി നിറഞ്ഞതാണ്. അത് പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ടില്ല എന്നത് സെക്കന്‍ഡറിയായിട്ടുള്ള കാര്യമാണ്. ചെയ്ത കഥാപാത്രങ്ങള്‍ ഇഷ്ടപ്പെട്ടിട്ടില്ല എന്നും ഇഷ്ടപ്പെട്ടുവെന്നും പറഞ്ഞയാളുകള്‍ ഉണ്ട്,’ ചന്തു പറയുന്നു.

പൈങ്കിളിയിലെ കുഞ്ഞായി എന്ന കഥാപാത്രത്തെ പറ്റി അങ്ങനെ പറഞ്ഞവരുണ്ടെന്ന് ചന്തു പറയുന്നു. സിനിമ കണ്ട് കുറെ ഫാമിലി ഓഡിയന്‍സ് നീ അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നവെന്ന് പറഞ്ഞിട്ടുണ്ടെന്നും കുറെ കുടുംബ പ്രേക്ഷകര്‍ക്ക് പൈങ്കിളി എന്ന സിനിമ റിലേറ്റബിള്‍ ആയിരുന്നുവെന്നും ചന്തു  പറഞ്ഞു.

‘അവര്‍ കുറെ പേര്‍ എന്റെയടുത്ത് വന്നിട്ട് പറഞ്ഞു ‘നീയാ സുഗുവിനോട് ചെയ്തത് ഭയങ്കര മോശമായി പോയി. അങ്ങനെയൊന്നും ചെയ്യരുതായിരുന്നു’ എന്ന്. അങ്ങനെയൊക്കെ പറഞ്ഞിട്ടുണ്ട്,’ ചന്തു കൂട്ടിച്ചേര്‍ത്തു.

പൈങ്കിളി

ജിത്തു മാധവന്‍ എഴുതി ശ്രീജിത്ത് ബാബു ആദ്യമായി സംവിധാനം ചെയ്ത് 2025ല്‍ പുറത്തിറങ്ങിയ ചിത്രമാണ് പൈങ്കിളി. സജിന്‍ ഗോപു, അനശ്വര രാജന്‍, ചന്തു സലീംകുമാര്‍, റോഷന്‍ ഷാനവാസ് എന്നിവരാണ് സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്.

Content Highlight: Chandu Salimkumakar talks about the movie Painkili and others response for his character 

We use cookies to give you the best possible experience. Learn more