കണ്ണൂർ: കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ വിതരണത്തിനെത്തിയ ജന്മഭൂമി പത്രത്തിൽ ചന്ദ്രികയുടെ എഡിറ്റോറിയൽ പേജ് അച്ചടിച്ച് വന്നു. പ്രിന്റിങിനിടെ പറ്റിയ അബദ്ധമെന്നാണ് സൂചന.
കണ്ണൂർ എഡിഷനിലെ ഇന്നത്തെ (വ്യാഴം) ജന്മഭൂമി പത്രത്തിലെ എഡിറ്റോറിയൽ പേജിലാണ് ചന്ദ്രികയുടെ എഡിറ്റോറിയൽ പേജ് അച്ചടിച്ച് വന്നത്.
സാദിഖലി ശിഹാബ് തങ്ങളുടെയും എം.കെ മുനീറിന്റെയും ലേഖനങ്ങളാണ് ജന്മഭൂമിയിൽ പ്രസിദ്ധീകരിച്ചത്. ചന്ദ്രിക ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിന്റെയും ജന്മഭൂമി ബി.ജെ.പിയുടെയും പത്രമാണ്.
ജന്മഭൂമിയിൽ ചന്ദ്രികയുടെ എഡിറ്റോറിയൽ പേജ് അച്ചടിച്ചു വന്നിട്ടും ബി.ജെ.പിയുടെ രാഷ്ട്രീയത്തെക്കുറിച്ച് പറയുന്ന ഒരു വരി പോലും ആ എഡിറ്റോറിയൽ പേജിൽ ഇല്ലെന്ന് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം മനോജ് പ്രതികരിച്ചു.
ചന്ദ്രികയുടെ എഡിറ്റോറിയൽ പോളിസി ബി.ജെ.പിക്ക് പൂർണമായും ഏറ്റെടുക്കാവുന്ന ഒന്നാണെന്നാണ് അർത്ഥമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlight: Chandrika’s editorial page in Janmabhoomi; Indications that it is a printing error