| Wednesday, 24th February 2016, 11:26 pm

ചന്ദ്രശേഖരനെ അറിയുമോ? കനയ്യകുമാറിനും19 വര്‍ഷങ്ങള്‍ക്ക് മുമ്പ് ജെ.എന്‍.യു ഇളകി മറിഞ്ഞത് അദ്ദേഹത്തിന് വേണ്ടിയായിരുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജെ.എന്‍.യു സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസിഡന്റ് കനയ്യകുമാറിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി അദ്ദേഹത്തെ അറസ്റ്റു ചെയ്തതിനു പിന്നാലെ ജെ.എന്‍.യുവില്‍ ആരംഭിച്ച പ്രക്ഷോഭത്തിനു സമാനമായത് 1997ലും ഉണ്ടായിരുന്നു. അത് ജെ.എന്‍.യു പ്രസിഡന്റായിരുന്ന ചന്ദ്രശേഖര്‍ പ്രസാദ് കൊല്ലപ്പെട്ടതിനെ തുടര്‍ന്നായിരുന്നു. അദ്ദേഹത്തിന്റെ ഘാതകരെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട്.

ഒപ്പീനിയന്‍ : ഉര്‍മി ഭട്ടാചര്യ

“അവന്‍ വളരെ ശാന്തനായിരുന്നു, ദൃഢനിശ്ചയമുള്ളവന്‍.. എല്ലാ വിദ്യാര്‍ത്ഥി സമരങ്ങളെയും നയിച്ചത് അവനായിരുന്നു. ഇന്ന് അവനില്ലാതെയാണ് ഞങ്ങള്‍ ഒരു സമരം നടത്തുന്നത് എന്നത് വിശ്വസിക്കാന്‍ കഴിയുന്നില്ല” ഈ വാചകത്തിലെ ആയിരുന്നു എന്ന വാക്കു മാറ്റിയാല്‍ കനയ്യ കുമാറിനു കൂടി യോജിച്ചതാണ് ഈ വരികള്‍. ഇത് 1997ല്‍ ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍ക്കൊപ്പമുണ്ടായിരുന്ന ചന്ദ്രശേഖര്‍ പ്രസാദ് എന്ന വ്യക്തിയെക്കുറിച്ചുള്ള ഓര്‍മ്മക്കുറിപ്പാണിത്.

ജെ.എന്‍.യു സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസിഡന്റ് കനയ്യകുമാറിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി അദ്ദേഹത്തെ അറസ്റ്റു ചെയ്തതിനു പിന്നാലെ ജെ.എന്‍.യുവില്‍ ആരംഭിച്ച പ്രക്ഷോഭത്തിനു സമാനമായത് 1997ലും ഉണ്ടായിരുന്നു. അത് ജെ.എന്‍.യു പ്രസിഡന്റായിരുന്ന ചന്ദ്രശേഖര്‍ പ്രസാദ് കൊല്ലപ്പെട്ടതിനെ തുടര്‍ന്നായിരുന്നു. അദ്ദേഹത്തിന്റെ ഘാതകരെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട്.

1997 മാര്‍ച്ച് 31ന് ഉച്ചയ്ക്ക് ബീഹാറിലെ ജെ.പി ചൗക്കിലേക്കു പോകുകയായിരുന്നു ചന്ദ്രശേഖര്‍. രണ്ട് മൂന്ന് യോഗങ്ങളില്‍ പങ്കെടുത്ത മടങ്ങുകയായിരുന്ന അദ്ദേഹം ജെ.പി ചൗക്കിലേക്കു പോകുന്നതും മറ്റൊരു യോഗത്തില്‍ പങ്കെടുക്കാന്‍ വേണ്ടിയായിരുന്നു. രാഷ്ട്രീയ ജനത ദളിന്റെ (ആര്‍.ജെ.ഡി) എം.പി ഷഹാബുദ്ദീന്റെ മൂന്ന് അനുയായികള്‍ അദ്ദേഹത്തെ തിരിച്ചറിഞ്ഞു. സെക്കന്റുകള്‍ക്കുള്ളില്‍ അവര്‍ അദ്ദേഹത്തെ വെടിവെച്ചു വീഴ്ത്തി.

മുഖ്യമന്ത്രി രാജിവെക്കണമെന്നും കൊലപാതകം നടത്തിയ ഗുണ്ടകള്‍ക്കും അതിനുനിര്‍ദേശം നല്‍കിയ ഷഹാബുദ്ദീനും എതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഒരുപാട് പേര്‍ രംഗത്തെത്തി. മുഖ്യമന്ത്രിയുടെ വസതിക്കു പുറത്ത് തമ്പടിച്ച ബീഹാര്‍ മിലിറ്ററി പോലീസിന്റെ വെടിവെപ്പുണ്ടായി. വിദ്യാര്‍ത്ഥികള്‍ മുദ്രാവാക്യമുയര്‍ത്തുകയും ഗ്ലാസുകള്‍ തല്ലിത്തകര്‍ക്കുകയും ചെയ്തു.

കൂട്ടുകാരും അടുത്തുപരിചയമുള്ളവരും സ്‌നേഹത്തോടെ ചന്തു എന്നു വിളിക്കുന്ന ചന്ദ്രശേഖരന്‍ പ്രസാദിന്റെ മരണം ദേശീയ തലത്തില്‍ തന്നെ വിദ്യാര്‍ത്ഥി പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചു. ഇന്ന് ജെ.എന്‍.യുവിലെ വിദ്യാത്ഥി യൂണിയന്‍ പ്രസിഡന്റായ കനയ്യ കുമാര്‍ ഭരണകൂടത്താല്‍ വേട്ടയാടപ്പെടുമ്പോള്‍ ഏറെ വര്‍ഷങ്ങള്‍ക്കു മുമ്പ് ഇത്തരമൊരു വേട്ടയാടലിനു ഇരയായ ചന്ദ്രശേഖറിനെക്കുറിച്ച് ഓര്‍ക്കാതിരിക്കാനാവില്ല.

ആരായിരുന്നു ചന്ദ്രശേഖര്‍ പ്രസാദ്?

ജെ.എന്‍.യുവില്‍ ഉണ്ടായിരുന്നതില്‍ വെച്ച് ഏറ്റവും ശ്രദ്ധേയനായ സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസിഡന്റായിരുന്നു അദ്ദേഹം. 1990 കളില്‍ എം.ഫിലിനു എന്റോള്‍ ചെയ്യാനായാണ് ചന്ദ്രശേഖര്‍ ദല്‍ഹിയിലെത്തിയത്. പാട്‌ന യൂണിവേഴ്‌സിറ്റിയിലായിരുന്നു അതിനു മുമ്പ് അദ്ദേഹം പഠിച്ചത്. അവിടെ അദ്ദേഹം സി.പി.ഐയുടെ വിദ്യാര്‍ഥി സംഘടനയായ എ.ഐ.എസ്.എഫിന്റെ ഊര്‍ജ്ജസ്വലനായ പ്രവര്‍ത്തകനായിരുന്നു.

പതിയെ അവരുടെ ആശയങ്ങളില്‍ നിന്നും മാറിയ അദ്ദേഹം ജെ.എന്‍.യുവിലെത്തിയപ്പോള്‍ സി.പി.ഐ.(എം.എല്‍)ന്റെ വിദ്യാര്‍ത്ഥി സംഘടനയായ ഓള്‍ ഇന്ത്യ സ്റ്റുഡന്റ്‌സ് അസോസിയേഷന്റെ ഭാഗമായി. ഈ സംഘടനയുടെ രൂപീകരണത്തിലും അദ്ദേഹം വലിയ പങ്കു വഹിച്ചിരുന്നു.

അടുത്ത പേജില്‍ തുടരുന്നു

ജെ.എന്‍.യുവില്‍ ഉണ്ടായിരുന്നതില്‍ വെച്ച് ഏറ്റവും ശ്രദ്ധേയനായ സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസിഡന്റായിരുന്നു അദ്ദേഹം. 1990 കളില്‍ എം.ഫിലിനു എന്റോള്‍ ചെയ്യാനായാണ് ചന്ദ്രശേഖര്‍ ദല്‍ഹിയിലെത്തിയത്. പാട്‌ന യൂണിവേഴ്‌സിറ്റിയിലായിരുന്നു അതിനു മുമ്പ് അദ്ദേഹം പഠിച്ചത്. അവിടെ അദ്ദേഹം സി.പി.ഐയുടെ വിദ്യാര്‍ഥി സംഘടനയായ എ.ഐ.എസ്.എഫിന്റെ ഊര്‍ജ്ജസ്വലനായ പ്രവര്‍ത്തകനായിരുന്നു.

1993ല്‍ അദ്ദേഹം ജെ.എന്‍.യു സ്റ്റുഡന്റ്‌സ് യൂണിയന്റെ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് തുടര്‍ച്ചയായി രണ്ടു തവണ പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു. കോളജ് കാലഘട്ടത്തിനുശേഷവും ചന്ദ്രശേഖര്‍ രാഷ്ട്രീയ രംഗത്ത് തുടര്‍ന്നു. കോളജ് വിദ്യാഭ്യാസത്തിനുശേഷം വീട്ടിലേക്കു മടങ്ങിയ അദ്ദേഹം ലാലു പ്രസാദ് യാദവ് ഭരിക്കുന്ന ബീഹാറില്‍ രാഷ്ട്രീയത്തെ ക്രിമിനല്‍വല്‍ക്കരിക്കുന്നതിനെ ശക്തമായി രംഗത്തുവന്നു. കനയ്യയ്ക്കും ചന്ദ്രശേഖറിനും ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ ഒരു വിഭാഗത്തെ ഐക്യപ്പെടുത്താന്‍ കഴിഞ്ഞതുകൊണ്ടാവാം ഇവര്‍ക്കെതിരായ വേട്ടയാടല്‍ ഇത്രയും വലിയ പ്രക്ഷോഭങ്ങള്‍ക്കു വഴിവെച്ചത്.

ചന്ദ്രശേഖറിനെക്കുറിച്ചുള്ള ഡോക്യുമെന്ററി:

90 കളിലെ ചന്തുവിന്റെ സുഹൃത്തുക്കളില്‍ നിന്നും മറ്റും ലഭിച്ച വീഡിയോ റെക്കോര്‍ഡിങ്ങുകളും പ്രസംഗങ്ങളുമൊക്കെ ഉള്‍പ്പെടുത്തി ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍ ഒരു ഡോക്യുമെന്ററി തയ്യാറാക്കിയിരുന്നു. “ഏക് മിനിറ്റ് കാ മൗന്‍” എന്ന പേരില്‍. ഈ ഡോക്യുമെന്ററി കാണുമ്പോള്‍ അതിലുള്ള മുദ്രാവാക്യങ്ങളും, വേദനയും കണ്ണീരുമെല്ലാം 2016ന്റെ കഴിഞ്ഞ 11 ദിവസങ്ങളിലേതല്ലേ എന്നു നമുക്ക് തോന്നിപ്പോകും.

മാര്‍ച്ച് 31ന് ചന്തു കൊല്ലപ്പെട്ട വാര്‍ത്ത പുറത്തുവന്നപ്പോള്‍ ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍ സമനില തെറ്റിയ പോലെയായിരുന്നു. ബീഹാര്‍ തലസ്ഥാനത്തുള്ള മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന്റെ വസതിയിലേക്ക് യുവതീ യുവാക്കള്‍ ഉള്‍പ്പെട്ട നൂറു കണക്കിന് രോഷാകുലരായ വിദ്യാര്‍ത്ഥി സംഘം കടന്നുവരികയും മുഖ്യമന്ത്രി പുറത്തുവന്ന് തങ്ങളോട് സംസാരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

ചന്ദ്രശേഖറിന്റെ അമ്മ കൗസല്യ ദേവി നയിച്ച മാര്‍ച്ചിനും ബീഹാറിലെ സിവാന്‍ സാക്ഷ്യം വഹിച്ചു. ഒരു വീഡിയോയില്‍ അവര്‍ ഇങ്ങനെ പറയുന്നുണ്ട്, ” അവര്‍ക്ക് അറിയില്ല എന്റെ മകന്‍ മരിച്ചിട്ടില്ലെന്ന്. അവന്‍ ഇവിടെ തന്നെയുണ്ട്. നിങ്ങളെപ്പോലുള്ള ആയിരക്കണക്കിന് പേരുടെ രൂപത്തില്‍.”

മുഖ്യമന്ത്രി രാജിവെക്കണമെന്നും കൊലപാതകം നടത്തിയ ഗുണ്ടകള്‍ക്കും അതിനുനിര്‍ദേശം നല്‍കിയ ഷഹാബുദ്ദീനും എതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഒരുപാട് പേര്‍ രംഗത്തെത്തി. മുഖ്യമന്ത്രിയുടെ വസതിക്കു പുറത്ത് തമ്പടിച്ച ബീഹാര്‍ മിലിറ്ററി പോലീസിന്റെ വെടിവെപ്പുണ്ടായി. വിദ്യാര്‍ത്ഥികള്‍ മുദ്രാവാക്യമുയര്‍ത്തുകയും ഗ്ലാസുകള്‍ തല്ലിത്തകര്‍ക്കുകയും ചെയ്തു.

പ്രതിഷേധങ്ങള്‍:

ചന്ദ്രശേഖറിന്റെ അമ്മ കൗസല്യ ദേവി നയിച്ച മാര്‍ച്ചിനും ബീഹാറിലെ സിവാന്‍ സാക്ഷ്യം വഹിച്ചു. ഒരു വീഡിയോയില്‍ അവര്‍ ഇങ്ങനെ പറയുന്നുണ്ട്, ” അവര്‍ക്ക് അറിയില്ല എന്റെ മകന്‍ മരിച്ചിട്ടില്ലെന്ന്. അവന്‍ ഇവിടെ തന്നെയുണ്ട്. നിങ്ങളെപ്പോലുള്ള ആയിരക്കണക്കിന് പേരുടെ രൂപത്തില്‍.”

15 വര്‍ഷങ്ങള്‍ക്കുശേഷം 2012 മാര്‍ച്ച് 23ന് ചന്ദ്രശേഖറിനെ വധിച്ച ധ്രുവ്കുമാര്‍, ഷെയ്ക്ക് മുന്ന, ഇല്ല്യാസ് വാര്‍സി, എന്നിവരെ ജീവപര്യന്തം തടവിനു ശിക്ഷിച്ചു. മറ്റു ചില കൊലപാതക കേസുകളില്‍ ശിക്ഷിക്കപ്പെട്ടെങ്കിലും ആര്‍.ജെ.ഡി എം.പി ഷഹാബുദ്ദീന്‍ ഈ കേസില്‍ ശിക്ഷിക്കപ്പെട്ടില്ല.

19 വര്‍ഷങ്ങള്‍ക്കു മുമ്പ് ചന്ദ്രശേഖറിന്റെ നീതിക്കുവേണ്ടി രംഗത്തെത്തിയ അതേ ജെ.എന്‍.യു തന്നെയിപ്പോള്‍ ഇപ്പോള്‍ കനയ്യകുമാറിന്റെ നീതിക്കുവേണ്ടിയും ശക്തമായി രംഗത്തെത്തിയിരിക്കുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more