ജൊഹാനസ്ബര്‍ഗ്: ചാമ്പ്യന്‍സ് ലീഗ് ട്വന്റി-20 ക്ക് ദക്ഷിണാഫ്രിക്കയില്‍ ഇന്ന് തുടക്കമാകും. ഇന്ത്യയില്‍ നിന്നും നാല് ടീമുകളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്.
ഐ.പി.എല്‍ ടീമുകളായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, നിലവിലെ ജേതാക്കളായ മുബൈ ഇന്ത്യന്‍സ്, ഡല്‍ഹി ഡെയര്‍ഡെവിള്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ് എന്നിവരാണ് മത്സരരംഗത്തുള്ള ടീമുകള്‍.[]
ഐ.സി.സി ലോകകപ്പ് ട്വന്റി-20 മത്സരത്തില്‍ ഫൈനല്‍ കാണാതെ ഇന്ത്യന്‍ ടീം പൊലിഞ്ഞുപോയെങ്കിലും ചാമ്പ്യന്‍സ് ലീഗിലൂടെ ഇന്ത്യയുടെ പേര് ഉയര്‍ത്തിപ്പിടിക്കാമെന്ന പ്രതീക്ഷയിലാണ് ടീമുകള്‍.
കേപ്ടൗണ്‍, സെഞ്ചൂറിയന്‍, ഡര്‍ബന്‍, ജൊഹാനസ്ബര്‍ഗ് എന്നിവയാണ് മത്സര വേദികള്‍. ഈ മാസം 28 വരെയാണ് മത്സരങ്ങള്‍ നടക്കുന്നത്. 14 ടീമുകളാണു ടൂര്‍ണമെന്റിലുള്ളത്. ലോകകപ്പ് ട്വന്റി-20യില്‍ നേടാന്‍ കഴിയാതെ പോയ കിരീടം ചാമ്പ്യന്‍സ് ലീഗിലൂടെ സ്വന്തമാക്കുമോ എന്നറിയാനുള്ള ആകാഷയിലാണ് ആരാധകര്‍.
ഇന്നുമുതല്‍ 12 വരെ യോഗ്യതാ റൗണ്ട് മത്സരങ്ങളാണ് നടക്കുക. 13 ന് ഗ്രൂപ്പ് റൗണ്ട് ആരംഭിക്കും. 25, 26 തീയതികളിലാണ് സെമിഫൈനല്‍. ഫൈനല്‍ മത്സരം 28നാണ് നടക്കുന്നത്.