| Thursday, 8th June 2017, 3:57 pm

ചാമ്പ്യന്‍സ് ട്രോഫി; ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിങ്ങിനയച്ചു; ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍ : ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഇന്ത്യയ്ക്ക് ആദ്യ ബാറ്റിംഗ്. ടോസ് നേടിയ ശ്രീലങ്ക ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. പാകിസ്താനെതിരെ കളിച്ച ടീമില്‍ യാതൊരു മാറ്റവും വരുത്താതെയാണ് ഇന്ത്യ ഇറങ്ങിയിരിക്കുന്നത്.


Also read കാസര്‍ഗോഡ് കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്ക്കര്‍ എത്തിയ വേദിയിലേക്ക് ഇരച്ചുകയറി ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ പ്രതിഷേധം


പാകിസ്താനെതിരെ നേടിയ മികച്ച വിജയം നല്‍കിയ ആത്മവിശ്വാസത്തോടെയാണ് ഇന്ത്യ കളത്തിലിറങ്ങിയിരിക്കുന്നത്. അതേസമയം ആദ്യ മല്‍സരത്തില്‍ ദക്ഷിണാഫ്രിക്കയോട് തോറ്റ ശ്രീലങ്കയ്ക്ക് മുന്നോട്ടുള്ള പ്രയാണത്തിന് ജയം അനിവാര്യമാണ്.

ശ്രീലങ്കയെ ഉപുല്‍ തരംഗയ്ക്ക് പകരം ഏഞ്ചലോ മാത്യൂസാണ് നയിക്കുന്നത്. തരംഗയ്ക്ക് പകരം ധനുഷ്‌ക ഗുണതിലകയാണ് ലങ്കന്‍ ടീമില്‍ ഇടം നേടിയത്. കളി ജയിച്ച് ഇംഗ്ലണ്ടിന് പിന്നാലെ സെമി ബര്‍ത്ത് ഉറപ്പിക്കാനാവും കോഹ്‌ലിയുടെയും സംഘത്തിന്റെയും ലക്ഷ്യം.


Dont miss യോഗി ആദിത്യനാഥിനു നേരെ വിദ്യാര്‍ത്ഥി പ്രതിഷേധം; പൊലീസിനെ മറികടന്ന് വിദ്യാര്‍ത്ഥികള്‍ കരിങ്കൊടി കാട്ടി; 4 വിദ്യാര്‍ത്ഥിനികളുള്‍പ്പെടെ 14 വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍


ലങ്ക: ഡിക്ക് വെല്ല, ഗുണതിലക, കുശാല്‍ മെന്‍ഡിസ്, ദിനേഷ് ചന്ദിമാല്‍, ഏഞ്ചലോ മാത്യൂസ്, കുശാല്‍ പെരേര, ഗുണരത്‌നെ, തിസര പെരേര, ലക്മാല്‍, ലസിത് മലിംഗ, നുവാന്‍ പ്രദീപ്

Latest Stories

We use cookies to give you the best possible experience. Learn more