| Tuesday, 3rd December 2013, 7:11 am

ചക്കിട്ടപ്പാറ ഖനനം: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് വി.എം സുധീരന്റെ കത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]തിരുവനന്തപുരം: ചക്കിട്ടപ്പാറ ഖനന വിഷയത്തില്‍ കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. വിഷയത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടാണ് കത്ത്.

ഇത്രയും ഗൗരവമുള്ള വിഷയമായിരുന്നിട്ടുകൂടി സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിക്കാത്തത് ശരിയല്ല. കേസ് അന്വേഷണം ഉടന്‍ തന്നെ സി.ബി.ഐയെ ഏല്‍പ്പിക്കണമെന്ന് കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

രണ്ടാഴ്ച ആയിട്ടും അന്വേഷണം പ്രഖ്യാപിക്കാത്തത് ശരിയല്ല. മുന്‍ വ്യവസായ മന്ത്രി എളമരം കരീമിനെതിരെ ഉയര്‍ന്ന ആരോപണം സര്‍ക്കാര്‍ ഗൗരവമായി കാണണം.

ചക്കിട്ടപ്പാറിയില്‍ തുടര്‍സര്‍വേക്ക് യു.ഡി.എഫ് സര്‍ക്കാറാണ് അനുമതി നല്‍കിയതെങ്കില്‍ അതും അന്വേഷിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തില്ലെന്ന സര്‍ക്കാര്‍ നിലപാട് ഉചിതമല്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയും ഇന്നലെ വ്യക്തമാക്കിയിരുന്നു.

ഇപ്പോള്‍ പല കേസുകളിലും അന്വേഷണം നടക്കുന്നത് വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ്. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്താണ് മുഴുവന്‍ ഇടപാടും നടന്നത്. അന്ന് മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദന്‍ ഇപ്പോള്‍ പാലിക്കുന്ന മൗനം ആശ്ചര്യജനകമാണ്.

പാര്‍ട്ടിയോ മുഖ്യമന്ത്രിയോ അറിയാതെയാണോ ഇതെല്ലാം നടന്നതെന്ന് വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു.

We use cookies to give you the best possible experience. Learn more