| Sunday, 13th August 2023, 5:33 pm

ചാവേറുകള്‍ വരുന്നു; റിലീസ് ഡേറ്റ് പുറത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കുഞ്ചാക്കോ ബോബന്‍ ചിത്രം ചാവേറിന്റെ റിലീസ് ഡേറ്റ് പുറത്ത്. ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന ചിത്രം സെപ്റ്റംബര്‍ 21ന് റിലീസ് ചെയ്യും.

സ്വാതന്ത്യം അര്‍ദ്ധരാത്രിയില്‍, അജഗജാന്തരം എന്നീ ആക്ഷന്‍ ചിത്രങ്ങള്‍ക്ക് ശേഷം ടിനു പാപ്പച്ചന്‍ ഒരുക്കുന്ന ത്രില്ലര്‍ ചിത്രമാണ് ചാവേര്‍. അശോകന്‍ എന്ന കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബന്‍ അവതരിപ്പിക്കുന്നത്. ആന്റണി വര്‍ഗ്ഗീസും അര്‍ജുന്‍ അശോകനുമാണ് മറ്റ് പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

നടനും സംവിധായകനുമായ ജോയ് മാത്യു തിരക്കഥയൊരുക്കുന്ന ചിത്രം അരുണ്‍ നാരായണ്‍, വേണു കുന്നപ്പിള്ളി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്.

ഛായാഗ്രഹണം: ജിന്റോ ജോര്‍ജ്, എഡിറ്റര്‍: നിഷാദ് യൂസഫ്, സംഗീതം: ജസ്റ്റിന്‍ വര്‍ഗീസ്, പ്രൊഡക്ഷന്‍ ഡിസൈന്‍: ഗോകുല്‍ ദാസ്, സൗണ്ട് ഡിസൈന്‍: രംഗനാഥ് രവി, മേക്കപ്പ്: റോണക്സ് സേവ്യര്‍, കോസ്റ്റ്യൂം: മെല്‍വി ജെ, സംഘട്ടനം: സുപ്രീം സുന്ദര്‍, ലൈന്‍ പ്രൊഡ്യൂസര്‍: സുനില്‍ സിംഗ്, ചീഫ് അസോ. ഡയറക്ടര്‍: രതീഷ് മൈക്കിള്‍, പ്രൊഡക്ഷന്‍ എക്സിക്യുട്ടീവ്: ബ്രിജീഷ് ശിവരാമന്‍, സ്റ്റില്‍സ്: അര്‍ജുന്‍ കല്ലിങ്കല്‍, വി എഫ് എക്സ്: ആക്സല്‍ മീഡിയ, ഡിസൈന്‍സ്: മക്ഗുഫിന്‍, ഓണ്‍ലൈന്‍ പി.ആര്‍: അനൂപ് സുന്ദരന്‍, പി.ആര്‍.ഓ: ഹെയിന്‍സ്, ആതിര ദില്‍ജിത്ത്, മാര്‍ക്കറ്റിങ്: സ്നേക്ക്പ്ലാന്റ്.

Content Highlight: chaaver movie release date

Latest Stories

We use cookies to give you the best possible experience. Learn more