| Tuesday, 19th November 2019, 5:50 pm

അവസാനം സി.എച്ച് മുഹമ്മദ് കോയയും സി. അച്യുതമേനോനും പി.കെ വാസുദേവന്‍ നായരും; തെറ്റുതിരുത്തി സഭാ ടി.വി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുസ്‌ലിം ലീഗിന്റെയും സി.പി.ഐയുടേയും പ്രതിഷേധം ഫലം കണ്ടു. സഭാ ടി.വി പുറത്തിറക്കിയ പുതിയ പ്രൊമോയില്‍ മുന്‍ മുഖ്യമന്ത്രിമാരായ സി.എച്ച് മുഹമ്മദ് കോയയുടെയും സി. അച്യുതമേനോന്റെയും പി.കെ വാസുദേവന്‍ നായരുടെയും പടങ്ങളും ശബ്ദവും ഇടം നേടി.

സഭാ ടി.വിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് പുറത്തിറക്കിയ പ്രൊമോയില്‍ സി.എച്ച് മുഹമ്മദ് കോയയും സി.അച്യുത മേനോനും പി.കെ വാസുദേവന്‍ നായരും ഇടം നേടിയിരുന്നില്ല. ഇതില്‍ മുസ്‌ലിം ലീഗും സി.പി.ഐയും പ്രതിഷേധിച്ചിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സി.എച്ച് മുഹമ്മദ് കോയയെയും കെ.എം സീതിസാഹിബിനെയും പ്രൊമോയില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ മുസ്‌ലിം ലീഗ് സ്പീക്കറെ കണ്ട് പ്രതിഷേധിക്കുകയും സഭാ ടി.വി ലോഗോ പ്രകാശന ചടങ്ങ് ബഹിഷ്‌ക്കരിക്കുകയും ചെയ്തിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more