| Saturday, 6th July 2013, 12:05 am

സി.എച്ച് അശോകന്‍ അന്തരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]തിരുവനന്തപുരം: ##സി.എച്ച് അശോകന്‍ (62 വയസ്) അന്തരിച്ചു. കാന്‍സര്‍ ബാധിതനായ അശോകന്‍ തിരുവനന്തപുരം ആര്‍.സി.സിയില്‍ ചികിത്സയിലായിരുന്നു.[]

സി.പി.ഐ.എമ്മിന്റെ ##ഒഞ്ചിയം ഏരിയാ സെക്രട്ടറിയായിരുന്ന അശോകന്‍ ##ടി.പി വധക്കേസില്‍ ഒമ്പതാം പ്രതിയായതോടെയാണ് വീണ്ടും സംസ്ഥാന രാഷ്ട്രീയത്തില്‍ സംസാരമാകുന്നത്.

എന്‍.ജി.ഒ യൂണിയന്‍ മുന്‍ സംസ്ഥാന സെക്രട്ടറിയും പ്രസിഡന്റുമായിരുന്നു സി.എച്ച് അശോകന്‍. സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷമാണ് പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ സജീവമായത്.

ടി.പി വധക്കേസില്‍ ജാമ്യത്തിലിറങ്ങിയ അശോകനെ ഏതാനും ദിവസം മുമ്പാണ് കാന്‍സര്‍ രോഗത്തെ തുടര്‍ന്ന് തിരുവനന്തപുരം ആര്‍.സി.സിയില്‍ പ്രവേശിപ്പിച്ചത്.

Latest Stories

We use cookies to give you the best possible experience. Learn more