| Wednesday, 10th December 2014, 10:19 am

സര്‍ട്ടിഫിക്കറ്റുകള്‍ വിവാഹബന്ധം നിര്‍മ്മിക്കുകയോ തകര്‍ക്കുകയോ ചെയ്യുന്നില്ല: പൂജാ ഭട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മനുഷ്യബന്ധങ്ങളുടെ വിജയത്തെ ഒരു തരത്തിലുള്ള ലൈസന്‍സും സ്വാധീനിക്കുന്നില്ലെന്ന് ബോളിവുഡ് താരം പൂജാ ഭട്ട്. ഭര്‍ത്താവ് മനിഷ് മഖിജയുമായി പിരിയാന്‍ തീരുമാനിച്ച സാഹചര്യത്തിലാണ് പൂജയുടെ ഈ അഭിപ്രായ പ്രകടനം.

” എന്റെ ആഗ്രഹപ്രകാരം ജീവിതം ജീവിച്ചുതീര്‍ക്കാനാണ് ഞാന്‍ തീരുമാനിച്ചിരിക്കുന്നത്. സര്‍ട്ടിഫിക്കറ്റുകള്‍ വിവാഹവും ബന്ധങ്ങളും നിര്‍മ്മിക്കുകയോ തകര്‍ക്കുകയോ ചെയ്യുന്നില്ല.” പൂജാ ഭട്ട് ട്വിറ്ററിലൂടെ അഭിപ്രായപ്പെട്ടു.

11 വര്‍ഷം മുമ്പാണ് പൂജാ ഭട്ട് വിവാഹിതയായത്. കഴിഞ്ഞദിവസമാണ് പൂജാ ഭട്ട് വിവാഹമോചനത്തിന് തയ്യാറാവുന്നെന്ന വാര്‍ത്ത പുറത്തുവന്നത്. പൂജാ ഭട്ട് ട്വിറ്ററിലൂടെയാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്.

” എന്നെ ഇഷ്ടപ്പെടുന്ന എല്ലാവര്‍ക്കും, പ്രത്യേകിച്ച് എന്റെ ഭര്‍ത്താവിനെ ഇഷ്ടമില്ലാത്തവര്‍ക്കുവേണ്ടി, മുന്നയും ഞാനും 11 വര്‍ഷത്തെ വിവാഹജീവിതം അവസാനിപ്പിച്ച് പിരിയാന്‍ തീരുമാനിച്ചിരിക്കുകയാണ്.” ഇതായിരുന്നു പൂജാ ഭട്ടിന്റെ ട്വീറ്റ്.

വിവാഹമോചനം തേടുന്നതിന്റെ കാരണം പൂജ വ്യക്തമാക്കിയിരുന്നില്ല. തങ്ങള്‍ രണ്ടുപേരും പൊതു ജീവിതത്തിന്റെ ഭാഗമാണെന്നും അതിനാല്‍ വിവാഹമോചനം സംബന്ധിച്ച് സുഹൃത്തുക്കള്‍ക്കും മറ്റും ഊഹിക്കാമെന്നുമായിരുന്നു പൂജ ട്വിറ്ററില്‍ കുറിച്ചത്.

Latest Stories

We use cookies to give you the best possible experience. Learn more