കേരള പൊലീസിന്റെ ‘ഓപ്പറേഷന്‍ തൂഫാന്‍ ദി നാര്‍ക്കോ ഹണ്ട്’ 100 ദിവസം പിന്നിടുമ്പോള്‍ സംസ്ഥാനത്ത് നടക്കുന്നത് സമാനതകളില്ലാത്ത ലഹരിവേട്ട. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ ആരംഭിച്ച ഈ ദൗത്യം ലഹരിശൃംഖലകളുടെ നട്ടെല്ലൊടിക്കുന്നതിനൊപ്പം ഒരു വലിയ ജനകീയ മുന്നേറ്റമായി മാറുകയാണ്.
10,256 കേസുകള്‍, 11,085 അറസ്റ്റുകള്‍
ആദ്യ 72 മണിക്കൂറില്‍ തന്നെ ആയിരത്തിലേറെ പേരെ അറസ്റ്റ് ചെയ്തുകൊണ്ട് തുടക്കമിട്ട ദൗത്യം 100-ാം ദിവസത്തിലും സജീവമാണ്.
പിടിച്ചെടുത്തവ:
23.5 കിലോഗ്രാമിലധികം എം.ഡി.എം.എ, 1223 കിലോഗ്രാമിലധികം കഞ്ചാവ്.
വന്‍ വേട്ടകള്‍
മഞ്ചേരിയില്‍ 13 കി.ഗ്രാം MDMA, ഒലവക്കോട് 53 കി.ഗ്രാം കഞ്ചാവ്, ആലുവയില്‍ 34 കി.ഗ്രാം കഞ്ചാവ് എന്നിവ പിടിച്ചെടുത്തു.
വലയിലാവുന്നത് വന്‍ സ്രാവുകള്‍
ചെറുകിട വിതരണക്കാരില്‍ ഒതുങ്ങാതെ ലഹരിയുടെ ഉറവിടവും വിതരണ ശൃംഖലയും കണ്ടെത്തുകയാണ് ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം. തമിഴ്നാട്, കര്‍ണാടക പോലീസുമായി സഹകരിച്ചുള്ള അതിര്‍ത്തി പരിശോധന, വാട്‌സാപ്പ് ചാറ്റ്‌ബോട്ടുകള്‍ വഴിയുള്ള വിവരശേഖരണം, സിനിമാ മേഖലയിലെയും അന്യസംസ്ഥാന തൊഴിലാളികളുടെ ഇടയിലെയും വിപുലമായ റെയ്ഡുകള്‍ എന്നിവയും സജീവമാണ്.
‘തൂഫാന്‍ വാരിയറായി’ ലാലേട്ടനും സിനിമ ലോകവും
നടന്‍ മോഹന്‍ലാലിന് ‘തൂഫാന്‍ വാരിയര്‍’ ബാഡ്ജ് കൈമാറിയതോടെ ക്യാമ്പയിന്‍ വന്‍ ഹിറ്റായി. ‘ഹരിവരാസനം’ സിനിമാ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ സാംസ്‌കാരിക മേഖലയിലെ നിരവധി പ്രമുഖര്‍ തൂഫാന്റെ ഭാഗമായി മാറിയിട്ടുണ്ട്.
രണ്ടാംഘട്ടം: ‘തൂഫാന്‍ കെയറും’ പുനരധിവാസവും
ലഹരി ഉപയോഗിക്കുന്നവരെ കുറ്റവാളികളായല്ല, ഇരകളായാണ് സര്‍ക്കാര്‍ കാണുന്നത്. അവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ ‘തൂഫാന്‍ കെയര്‍’ വഴി ചികിത്സയും കൗണ്‍സിലിംഗും നല്‍കുന്നു.
9,595 ബോധവത്കരണ ക്ലാസുകള്‍
672 സ്‌കൂള്‍/കോളേജ് കേന്ദ്രീകൃത പരിപാടികള്‍, 653 കൗണ്‍സിലിംഗ് സെഷനുകള്‍
ലഹരിക്കെതിരായ ഈ പോരാട്ടത്തില്‍ പൊതുജനങ്ങള്‍ക്കും വിവരങ്ങള്‍ കൈമാറാം. വിവരങ്ങള്‍ നല്‍കുന്നവരുടെ പേരുവിവരങ്ങള്‍ തികച്ചും രഹസ്യമായി സൂക്ഷിക്കും.
ബന്ധപ്പെടേണ്ട നമ്പറുകള്‍: 9497979794, 9497927797
വാട്‌സ്ആപ്പ്: 9995966666
Content Highlight: Century for Toofan’s Drug Crackdown: Keralites Applaud Police Force