ന്യൂദല്‍ഹി: നീറ്റ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമാായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി. രാജ്യത്താകമാനം ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെടുന്ന വിദ്യാര്‍ത്ഥികളെ ശത്രുക്കളെ പോലെയാണ് മോദി സര്‍ക്കാര്‍ കാണുന്നതെന്ന് സോണിയാ ഗാന്ധി പറഞ്ഞു. ദി ഹിന്ദുവില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലായുരുന്നു സോണിയാ ഗാന്ധിയുടെ പ്രതികരണം.
വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതിന് പകരം അവരെ അടിച്ചമര്‍ത്തുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നും സോണിയാ ഗാന്ധി പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ പ്രതിഷേധങ്ങളെയും ചോദ്യങ്ങളെയും നേരിടാന്‍ സര്‍ക്കാര്‍ സ്വീകരിച്ച മാര്‍ഗങ്ങള്‍ ഭീരുത്വവും അനിയന്ത്രിതമായ ക്രൂരതയുമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
വിദ്യാര്‍ത്ഥികളുടെ ധീരതയെ സര്‍ക്കാര്‍ നേരിട്ട രീതി ഒട്ടും അംഗീകരിക്കാനാവില്ലെന്നും സര്‍ക്കാരിന്റെ ഭയത്തെയാണ് ഇത് കാണിക്കുന്നതെന്നും സോണിയാഗാന്ധി പറഞ്ഞു.
‘ജൂലൈ 20ന് വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടന്ന പൊലീസ് നടപടിയുടെ ദൃശ്യങ്ങള്‍ ഇപ്പോഴും നമ്മുടെ മനസില്‍ മായാതെ നില്‍ക്കുകയാണ്. ഇത് രാജ്യത്തിന്റെ മനസാക്ഷിയെ ഞെട്ടിച്ചു. ഇവര്‍ നമ്മുടെ മക്കളാണ്, ഇവരെ ശത്രുക്കളായി കാണരുത്,’ അവര്‍ പറഞ്ഞു.
ദല്‍ഹി പൊലീസ് നടത്തുന്ന ക്രൂരത മുമ്പോരിക്കലും വിദ്യാര്‍ത്ഥികളോട് ഉണ്ടായിട്ടുള്ളതല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 2020ല്‍ സി.എ.എ, എന്‍.ആര്‍.സി വിരുദ്ധ പ്രക്ഷോഭവും ഇന്ത്യയിലെ വനിതാ ഗുസ്തിക്കാര്‍ക്കെതിരായ പൊലീസ് നടപടികളും അവര്‍ ഓര്‍മിപ്പിച്ചു. ഇന്ത്യയുടെ വിദ്യാഭ്യാസ മേഖലയെ സര്‍ക്കാര്‍ തകര്‍ച്ചയിലേക്ക് തള്ളിവിടുകയാണെന്നും സോണിയാ ഗാന്ധി പറഞ്ഞു.
Content Highlight: Centre views students as enemies of the nation: Sonia Gandhi