| Thursday, 1st January 2026, 7:53 pm

'ബലൂച്ച്' പരാമര്‍ശം ഒഴിവാക്കണം എന്ന് ധുരന്ധര്‍ നിര്‍മാതാക്കളോട് കേന്ദ്രം, പുതിയ പതിപ്പ് ഇനിമുതല്‍ തിയേറ്ററുകളില്‍

ഐറിന്‍ മരിയ ആന്റണി

2025ല്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ഹിന്ദി ചിത്രമായി മാറിയ രണ്‍വീര്‍ സിങ് ചിത്രം ധുരന്ധര്‍ പുതിയ പതിപ്പ് തിയേറ്ററുകളില്‍. വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം ചെറിയ എഡിറ്റുകളോടെ സിനിമ ഇനി തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കും.

ബലൂച്ച് എന്ന വാക്ക് നിശബ്ദമാക്കാന്‍ നിര്‍മാതാക്കള്‍ക്ക് കേന്ദ്ര വാര്‍ത്ത വിതരണ മന്ത്രാലയം നിര്‍ദേശം നല്‍കിയിരുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പിന്നാലെയാണ് മാറ്റങ്ങള്‍ വരുത്തിയ പതിപ്പ് റിലീസ് ചെയ്തത്.

രണ്ട് ഭാഗങ്ങളിലായാണ് ധുരന്ധര്‍ പുറത്തിറങ്ങുന്നത്. പാകിസ്ഥാനിലെ അധോലോകത്തില്‍ നുഴഞ്ഞുകയറുന്ന ഇന്ത്യന്‍ ചാരന്റെ കഥയാണ് ധുരന്ധര്‍ പറയുന്നത്. ബി.ജെ.പി ഗവര്‍ണമെന്റിനെ സ്തുതിക്കുന്ന പ്രൊപ്പഡണ്ട ചിത്രമാണ് ധുരന്ധറെന്ന് നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

ബലൂച്ചിനെ കുറിച്ചുള്ള രണ്ട് വാക്കുകളും ഒരു സംഭാഷണവും നിശബ്ദമാക്കാന്‍ കേന്ദ്രം നിര്‍മാതാക്കളോട് ആവശ്യപ്പെട്ടതായി എന്‍.ഡി ടിവി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

അതേസമയം 27 ദിവസത്തിനുള്ളില്‍ ലോകമെമ്പാടുമായി 1128 കോടി രൂപ കളക്ഷന്‍ നേടി ബോക്‌സ് ഓഫീസില്‍ അപൂര്‍വ നേട്ടം സ്വന്തമാക്കിയ ചിത്രമാണ് ധുന്ധര്‍. ഹംസ അലി മസാരി എന്ന ചാരനായാണ് രണ്‍വീര്‍ ധുരന്ധറില്‍ വേഷമിട്ടത്.

ചിത്രത്തില്‍ രണ്‍വീറിന് പുറമെ വന്‍ താരനിര അണിനിരന്നിരുന്നു. അക്ഷയ് ഖന്ന, അര്‍ജുന്‍ രാംപാല്‍, സഞ്ജയ് ദത്ത്, മാധവന്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. 2026 മാര്‍ച്ച് 19നാണ് ധുരന്ധറിന്റെ രണ്ടാം ഭാഗം തിയേറ്ററുകളിലെത്തുക. പാന്‍ ഇന്ത്യന്‍ റിലീസാണ് അണിയറപ്രവര്‍ത്തകര്‍ ലക്ഷ്യമിടുന്നത്.

Content Highlight:  Centre tells makers of Dhurandhar to avoid Baloch references, new version to be released in theatres from now on

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more