| Friday, 15th November 2019, 5:11 pm

'ആളുകള്‍ വിവാഹം കഴിക്കുന്നുണ്ട്, എയര്‍പോര്‍ട്ട് ഫുള്ളാണ്'; ഒരു സാമ്പത്തിക മാന്ദ്യവുമില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് അംഗാദി

ഡൂള്‍ന്യൂസ് ഡെസ്‌ക്

രാജ്യത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തെ തള്ളി കേന്ദ്രമന്ത്രി സുരേഷ് അംഗാദി. എയര്‍പോര്‍ട്ടുകളും ട്രെയിനുകളും ഫുള്ളാണെന്നും ആളുകള്‍ വിവാഹം കഴിക്കുകയും ചെയ്യുന്നുണ്ട്, ഇത് ചൂണ്ടിക്കാണിക്കുന്നത് രാജ്യത്തെ സാമ്പത്തികാവസ്ഥക്ക് ഒരു കുഴപ്പവുമില്ലെന്നാണെന്ന് സുരേഷ് അംഗാദി പറഞ്ഞു.

ഓരോ മൂന്ന് വര്‍ഷം കൂടുമ്പോള്‍ സാമ്പത്തിക പ്രതിസന്ധി ഉണ്ടാവുകയും അതില്‍ നിന്ന് പെട്ടെന്ന് തന്നെ കരകയറാറും ഉണ്ട്. ഇപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിശ്ചായ നശിപ്പിക്കുന്നതിന് വേണ്ടി ചിലര്‍ ശ്രമിക്കുന്നതാണെന്നും സുരേഷ് അംഗാദി പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തെ ചൊല്ലി കോണ്‍ഗ്രസ് രാജ്യവ്യാപക പ്രക്ഷോഭം നടത്തുന്നതിനിടെയാണ് മന്ത്രിയുടെ പ്രതികരണം. അതിനിടെ രാജ്യത്തെ പട്ടിണി പെരുകുന്നു എന്ന് വ്യക്തമാക്കി നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിന്റെ (എന്‍എസ്ഒ) റിപോര്‍ട്ട് പുറത്ത് വന്നിട്ടുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more