ന്യൂദല്‍ഹി: കേരളത്തിനെതിരെ വര്‍ഗീയ പരാമര്‍ശവുമായി കേന്ദ്ര സംസ്ഥാന ആഭ്യന്തര സഹമന്ത്രി ഹന്‍സാജ് ഗംഗാറാം ആഹിര്‍. കേരളത്തിലെ മലപ്പുറം ജില്ലയില്‍ മാസംതോറും 1000 പേരെ മതം മാറ്റുന്നുണ്ടെന്നാണ് കേന്ദ്ര മന്ത്രിയുടെ പ്രസ്താവന.
ഇതിനെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാനസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നെന്നും എന്നാല്‍ ഇതുവരെ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും യാതൊരു നടപടിയുമുണ്ടായിട്ടില്ലെന്നും പി.ടി.ഐയോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
“മലപ്പുറം ജില്ലയില്‍ വലിയൊരു കേന്ദ്രമുണ്ട്. ഒരു മാസം ഏതാണ്ട് 1000 പേരെയാണ് മതം മാറ്റുന്നത്. ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയുമാണ് ഇവിടെ മതം മാറ്റുന്നത്.”
മതം മാറ്റത്തിന് ഇവരെ പ്രേരിപ്പിക്കുന്നത് ഏതെങ്കിലും തരത്തിലുള്ള ഭീഷണിയാണോ ദാരിദ്ര്യമാണോ എന്ന് അന്വേഷിക്കണമെന്ന് സംസ്ഥാനസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നുവെന്നും ഗംഗാറാം കൂട്ടിച്ചേര്‍ത്തു. കേസ് ഇപ്പോള്‍ എന്‍.ഐ.എ കേസ് അന്വേഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഹാദിയ കേസിനെക്കുറിച്ചുള്ള സുപ്രീംകോടതി നിര്‍ദ്ദേശത്തെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കവെയാണ് മന്ത്രി വര്‍ഗീയ വിദ്വേഷ പരാമര്‍ശം നടത്തിയത്. കോടതിയുടെ പരിഗണനയിലായതിനാല്‍ ഹാദിയ കേസിനെക്കുറിച്ച് ഒന്നും പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.