| Thursday, 12th October 2023, 11:21 am

ദല്‍ഹിയിലെ കോണ്‍ഗ്രസിന്റെ 'വാര്‍ റൂം' ഒഴിയാന്‍ കേന്ദ്രത്തിന്റെ നിര്‍ദേശം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കോണ്‍ഗ്രസിന്റെ ‘വാര്‍ റൂം’ ആയി പ്രവര്‍ത്തിച്ചിരുന്ന ദല്‍ഹിയിലെ കെട്ടിടം ഒഴിയാന്‍ നിര്‍ദേശിച്ച് കേന്ദ്ര സര്‍ക്കാര്‍. കാലാവധി കഴിഞ്ഞ സാഹചര്യത്തില്‍ ഈ മാസം 13നകം ജി.ആര്‍.ജി റോഡില്‍ 15ാം നമ്പര്‍ കെട്ടിടം ഒഴിയണമെന്നാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.

മുന്‍ എം.പി പ്രദീപ് ഭട്ടാചാര്യക്ക് അനുവദിച്ച കെട്ടിടത്തിലാണ് ‘വാര്‍ റൂം’ പ്രവര്‍ത്തിച്ചിരുന്നത്. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി ചര്‍ച്ചകളും നയപരമായ പല തീരുമാനങ്ങളും ഇവിടെയാണ് നടക്കാറുള്ളത്. പര്‍ട്ടിയെ സംബന്ധിച്ച പല നിര്‍ണായ യോഗങ്ങളും ഇവിടെ ചേര്‍ന്നതുകൊണ്ടാണ് ഇതിനെ വാര്‍ റൂം എന്ന് വിളിക്കുന്നത്.

അഞ്ച് നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിലും കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകളെല്ലാം ഇവിടെയാണ് നടക്കുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലുള്ള ഇപ്പോഴത്തെ നടപടി
ബി.ജെ.പിയുടെ രാഷ്ട്രീയ നീക്കമായിട്ടാണ് കോണ്‍ഗ്രസ് കാണുന്നത്. കാലാവധി നീട്ടിക്കിട്ടാന്‍ കോണ്‍ഗ്രസ് അപേക്ഷ നല്‍കിയെങ്കിലും അത് പരിഗണിച്ചില്ലെന്നും ആരോപണമുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more