| Wednesday, 1st October 2025, 10:17 pm

മുണ്ടക്കൈ ദുരന്തം; ഒരു വർഷത്തിനിപ്പുറം 260 കോടി കേന്ദ്ര സഹായം; അസമിന് 1270 കോടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി : വയനാട് മുണ്ടക്കൈ ചൂരൽമല പുനർനിർമാണത്തിന് 260 കോടി രൂപ അനുവദിച്ച് കേന്ദ്ര സർക്കാർ. ദുരന്ത നിവാരണ ഫണ്ടിൽ നിന്നും കേരളം ആവശ്യപ്പെട്ടതിൽ പത്തിൽ ഒന്ന് മാത്രമാണ് നൽകുക. കേരളം ഉൾപ്പടെ ഒമ്പത് സംസ്ഥാനങ്ങൾക്കാണ് ദുരന്ത നിവാരണ ഫണ്ടിൽ നിന്നും സഹായം നൽകുന്നത്. അമിത് ഷായുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

ഒമ്പത് സംസ്ഥാനങ്ങൾക്കായി 4645 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചത്. അസമിന് മാത്രം 1270 കോടി രൂപയുടെ സഹായമാണ് നൽകുക. വെള്ളപ്പൊക്ക പ്രതിരോധ പദ്ധതിയിൽ തിരുവനന്തപുരത്തിനു ധന സഹായം നൽകുമെന്നും കേന്ദ്ര സർക്കാർ അറിയിച്ചു.

Content Highlight: Central government allocates Rs 260 crore for reconstruction of Mundakai Chooralmala

We use cookies to give you the best possible experience. Learn more