ന്യൂദല്‍ഹി: സെന്‍സസ് വിജ്ഞാപനം ഇന്ന് പുറപ്പെടുവിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തീകരിച്ചതായും ഗസറ്റില്‍ ഉടന്‍ തന്നെ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുമെന്നും അറിയിച്ചു.
രണ്ട് ഘട്ടങ്ങളിലായാണ് പ്രക്രിയ നടക്കുകയെന്നാണ് വിവരം. ഇതിനായി 34 ലക്ഷം എന്യൂമറേറ്റര്‍മാരെയും സൂപര്‍വൈസര്‍മാരെയും 1.3 ലക്ഷം സെന്‍സസ് പ്രവര്‍ത്തകരെയും വിന്യസിക്കുമെന്നും അമിത് ഷാ പറഞ്ഞു. 2027 മാര്‍ച്ച് ഒന്നിനകം പ്രക്രിയ പൂര്‍ത്തിയാവുമെന്നാണ് വിവരം.
ഹൗസിങ് ലിസ്റ്റിങ് ഓപ്പറേഷന്‍ എന്നറിയപ്പെടുന്നതായിരിക്കും ആദ്യഘട്ടമെന്നും ഓരോ വീട്ടിലെയും സാഹചര്യങ്ങള്‍, ആസ്തികള്‍, സൗകര്യങ്ങള്‍ എന്നിവയായിരിക്കും ആദ്യഘട്ടത്തില്‍ ശേഖരിക്കുകയെന്നാണ് വിവരം.
തുടര്‍ന്ന് പോപ്പുലേഷന്‍ എന്യൂമറേഷന്‍ എന്ന് വിളിക്കുന്ന രണ്ടാം ഘട്ടമുണ്ടെന്നും ഓരോ വീട്ടിലെയും ആളുകളുടെ കണക്ക്, സാമൂഹിക, സാമ്പത്തിക, സാംസ്‌ക്കാരിക വിവരങ്ങള്‍ എന്നിവയായിരിക്കും ശേഖരിക്കുക.
എന്നാല്‍ 2029 ഒക്ടോബറോടെയായിരിക്കും ലഡാക്ക്, ജമ്മു കശ്മീര്‍ തുടങ്ങിയ ഇടങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും സെന്‍സസ് നടക്കുക. വ്യക്തിഗത വിവരങ്ങള്‍ക്ക് എല്ലാവിധ സുരക്ഷയും ഉറപ്പിച്ചായിരിക്കും സെന്‍സസെന്നും റിപ്പോര്‍ട്ടുണ്ട്.
മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ച് ഡിജിറ്റലായി സെന്‍സസ് നടത്തുമെന്നും ആളുകള്‍ക്ക് സ്വയം മനസിലാക്കാന്‍കഴിയുന്ന രീതിയിലായിരിക്കും സെന്‍സസെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
അതേസമയം ഇന്ത്യയില്‍ അവസാനമായി തെരഞ്ഞെടുപ്പ് നടന്നത് 2011ലാണ്. അന്ന് ഭവന പട്ടികപ്പെടുത്തലുകളും പൂര്‍ത്തീകരിച്ചിരുന്നു. കൊവിഡ് കാരണമായിരുന്നു പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം 2021ല്‍ നടക്കേണ്ടിയിരുന്ന സെന്‍സസ് നീണ്ടുപോയത്.
Content Highlight: Census after 14 years; Notification to be issued today, says Home Ministry