| Thursday, 19th March 2026, 10:58 pm

Dhurandhar Propaganda No.3: സ്വന്തം ടീം 'ചായ്‌വാല' എന്ന് വിളിച്ചാല്‍ കുഴപ്പമില്ല, ബാക്കിയുള്ളവര്‍ക്കാണ് പ്രശ്‌നം, ധുരന്ധര്‍ 2ല്‍ സെന്‍സര്‍ ബോര്‍ഡിന്റെ ഇരട്ടത്താപ്പ്

അമര്‍നാഥ് എം.

ബോക്‌സ് ഓഫീസിലെ റെക്കോഡുകള്‍ തകര്‍ത്തുവാരുമ്പോഴും ധുരന്ധര്‍ 2ലെ പ്രൊപ്പഗണ്ട വിമര്‍ശനങ്ങളേറ്റുവാങ്ങുകയാണ്. ആദ്യഭാഗത്തില്‍ തൊട്ടും തലോടിയും സംവിധായകന്‍ ഒളിച്ചുകടത്തിയ പ്രൊപ്പഗണ്ടക്ക് ചെറിയ രീതിയില്‍ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. എന്നാല്‍ രണ്ടാം ഭാഗത്തില്‍ വലിയ രീതിയില്‍ സംവിധായകന്‍ വരച്ചുകാട്ടിയ പ്രൊപ്പഗണ്ടക്ക് വലിയ ട്രോളുകളാണ് ലഭിക്കുന്നത്.

നോട്ടുനിരോധനത്തെ വെളുപ്പിച്ചതും മോദിയെ ഹീറോയിക് പരിവേഷത്തില്‍ അവതരിപ്പിച്ചതുമെല്ലാം ഭാഷാവ്യത്യാസമില്ലാതെ പലരും ട്രോളുകയാണ്. ഇലക്ഷന്‍ സമയമായിരുന്നെങ്കില്‍ മോദിക്കുള്ള ഫ്രീ പി.ആര്‍. വര്‍ക്കായി ധുരന്ധര്‍ 2 മാറിയേനെയെന്നും പരിഹാസമുണ്ട്. എന്നാല്‍ അതിനിടയില്‍ പലരും ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഒന്നാണ് ചിത്രത്തിലെ സെന്‍സര്‍ ബോര്‍ഡിന്റെ ഇടപെടല്‍.

ചിത്രത്തില്‍ നരേന്ദ്ര മോദിയെ പാകിസ്ഥാനിലെ വില്ലന്മാര്‍ ‘ചായ്‌വാല’ എന്നാണ് വിശേഷിപ്പിക്കുന്നത്. ഒരു ഇന്ത്യന്‍ സിനിമയില്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയെ ഇത്തരത്തില്‍ ‘ചായ്‌വാല’ എന്ന് വിളിച്ച് പരിഹസിക്കുന്നത് സെന്‍സര്‍ ബോര്‍ഡിന് പ്രശ്‌നമല്ലാതായി മാറി. ഈ വിഷയത്തില്‍ സെന്‍സര്‍ ബോര്‍ഡിന്റേത് ഇരട്ടത്താപ്പാണെന്ന് പറയേണ്ടിവരും.

തെലുങ്ക് ചിത്രം ചായ്‌വാലയുടെ പേര് സെന്‍സര്‍ ബോര്‍ഡ് ഇടപെട്ട് മാറ്റിയത് വലിയ വാര്‍ത്തയായിരുന്നു. വലിയ വിവാദങ്ങള്‍ക്ക് ഈ ടൈറ്റില്‍ കാരണമായേക്കുമെന്നതുകൊണ്ടാണ് ചിത്രത്തിന്റെ പേര് മാറ്റാന്‍ സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചത്. പേര് മാറ്റാതെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് കിട്ടില്ല എന്ന അവസ്ഥ വന്നതോടെ നവാബ് കഫെ എന്ന് പേര് മാറ്റാന്‍ അണിയറപ്രവര്‍ത്തകര്‍ നിര്‍ബന്ധിതരായി.

സംഘപരിവാര്‍ ആശയങ്ങള്‍ ജനങ്ങളിലേക്ക് കുത്തിവെക്കുന്ന സിനിമയില്‍ മോദിയെ ‘ചായ്‌വാല’ എന്ന് വിളിക്കുന്നതില്‍ സെന്‍സര്‍ ബോര്‍ഡിന് പ്രശ്‌നമൊന്നുമില്ലെന്ന് തോന്നുന്നു. കേരള സ്‌റ്റോറി 2 പോലുള്ള സിനിമകള്‍ക്ക് പ്രദര്‍ശനാനുമതി നല്‍കുകയും ജന നായകന്റെ റിലീസ് തടഞ്ഞുവെച്ചതുമെല്ലാം സെന്‍സര്‍ ബോര്‍ഡിന്റെ സെന്‍സില്ലായ്മയായി കണക്കാക്കാം.

കേരള സ്‌റ്റോറി 1ന്റെയും രണ്ടിന്റെയും സംവിധായകരായ സുദീപ്‌തോ സെന്നും കാമാഖ്യ നാരായണ്‍ സിങ്ങുമെല്ലാം ആദിത്യ ധറിനെ വേണം കണ്ടുപഠിക്കാന്‍ പ്രൊപ്പഗണ്ടയാണെന്ന് കാണുന്നവര്‍ക്ക് സംശയം തോന്നാത്ത തരത്തില്‍ നൈസായി പറഞ്ഞുപോകുന്ന ആദിത്യ ധറിന്റെ ക്രെഡിബിലിറ്റി ചോദ്യം ചെയ്യപ്പെടേണ്ടതാണ്.

ആദ്യഭാഗത്തെക്കാള്‍ ഇരട്ടി കളക്ഷന്‍ ധുരന്ധര്‍ 2 നേടുമെന്നാണ് ബോക്‌സ് ഓഫീസ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. എന്നാല്‍ കളക്ഷന്‍ കൂടുമ്പോഴും സാധാരണക്കാരായിട്ടുള്ളവര്‍ ചിത്രത്തിലെ പ്രൊപ്പഗണ്ടയെ ചോദ്യം ചെയ്യുന്നത് നല്ലൊരു സൂചനയാണ്.

Content Highlight: Censor Board’s double standard in the case of Dhurandhar 2 movie

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more